ചെന്നൈയിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് മടങ്ങണം എന്നാവശ്യപ്പെട്ടാണ് തൊഴിലാളികളുടെ പ്രതിഷേധം. ചെന്നൈ നഗരത്തിലെ വേലാച്ചേരി വൽസലവാക്കം പെരുമ്പൂർ എന്നിവിടങ്ങളിലാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്.വിവിധ സംസ്ഥാനങ്ങളിൽ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ട്രെയിൻ സൗകര്യം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ചെന്നൈയിൽ തൊഴിലാളികൾ പ്രക്ഷോഭവുമായി തെരുവിൽ ഇറങ്ങിയത്. തങ്ങൾക്കും നാട്ടിലേക്ക് മടങ്ങാൻ ട്രെയിൻ ഏർപ്പെടുത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. തമിഴ്നാടിന്റെ പിടിപ്പ് കേട്കൊണ്ടാണ് ട്രെയിൻ ഏർപ്പെടുത്താതെന്ന് തൊഴിലാളികൾ പറഞ്ഞു. തൊഴിലാളികൾ ഏറെ നാളായി ഈ അവശ്യം ഉന്നയിക്കുകയാണ്. വിവിധ സംഘടനകൾ മുഖാന്തരം ഇവർ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
നിലവിലെ സാഹചര്യത്തിൽ ആവശ്യം പരിഗണിക്കാനാവില്ലെന്നായിരുന്നു സർക്കാർ നിലപാട്.. പെരുമ്പൂരിൽ പ്രതിഷേധിച്ച തൊഴിലാളികളോട് പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെട്ടു. ഉടൻ പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിന്മേൽ തൊഴിലാളികൾ പിരിഞ്ഞു പോയി. എന്നാൽ വേലാച്ചേരി അടക്കമുള്ള സ്ഥലങ്ങളിൽ പൊലീസിന്റെ നിർദ്ദേശങ്ങൾ തൊഴിലാളികൾ വകവെച്ചില്ല. 300 ഓളം തൊഴിലാളികൾ ഇവിടെ റോഡ് ഉപരോധിച്ചു. നാട്ടിലേക്ക് മടങ്ങാൻ സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്ന് തൊഴിലാളികൾ അറിയിച്ചു -