ജസ്റ്റിസ് എകെ ത്രിപാഠി കൊവിഡ് ബാധിച്ച് മരിച്ചു.62 വയസ്സായിരുന്നു. ലോക്പാൽ ജുഡീഷ്യൽ സമിതി അംഗമാണ് ത്രിപാഠി. ചത്തീസ്ഗഡ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായിരുന്നു. ഡൽഹി എംയിസ് ട്രോമാ കെയർ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു.
ത്രിപാഠിയുടെ മകൾക്കും വീട്ട് ജോലിക്കാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ഇവർ രോഗമുക്തരാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും വിരമിച്ചതിന് ശേഷമാണ് ത്രിപാഠി ലോക്പാൽ സമിതി അംഗമായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് ആദ്യമായാണ് ഉന്നത സ്ഥാനത്തുള്ള ഒരാൾ മരിക്കുന്നത്.