LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റിസര്‍വ്വ് ബാങ്കിനെ കൊള്ളയടിക്കാന്‍ ലക്ഷ്യം വെക്കുന്ന ബജറ്റ്; സംസ്ഥാന ധനമന്ത്രിമാരുടെ നിര്‍ദ്ദേശങ്ങള്‍ തള്ളി - തോമസ്‌ ഐസക്

തിരുവനന്തപുരം: സാമ്പത്തീക പ്രതിസന്ധിയില്‍ പെട്ടുഴലുന്ന കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ്വ് ബാങ്കിനെ കൊള്ളയടിക്കാനാണ് ശ്രമിക്കുന്നതെന്ന് സംസ്ഥാന ധനകാര്യമന്ത്രി ടി.എം തോമസ്‌ ഐസക് പറഞ്ഞു. കേന്ദ്ര ബജറ്റിനോട് പ്രതികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുലക്ഷത്തി തൊന്നൂറായിരം കോടിരൂപ ആര്‍ബിഐ-യില്‍ നിന്ന് എടുത്ത്, വരുമാനം കൂട്ടുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത് കടമായിട്ടല്ല. കടമയിട്ടെടുത്താല്‍ തിരിച്ചടക്കേണ്ടി വരുമെന്നതിനാല്‍ ആര്‍ബിഐ-യുടെ സഞ്ചിതമൂലധനത്തില്‍ നിന്നെടുക്കാനാണ്‌ കേന്ദ്രനീക്കം. ഇത് റിസര്‍വ്വ് ബാങ്കിന്‍റെ വിശ്വാസ്യത തകര്‍ക്കും. 2008-ലെ ആഗോള സാമ്പത്തീക മാന്ദ്യത്തില്‍ ഇന്ത്യ പിടിച്ചു നിന്നത് ശക്തമായ കേന്ദ്രബാങ്കിന്‍റെ ബലത്തിലാണ്. ഇനി അത്തരമൊരു സാഹചര്യം വന്നാല്‍ ഇന്ത്യന്‍  സമ്പദ്‌വ്യവസ്ഥ നിലയില്ലാതെ കൂപ്പുകുത്തുമെന്നും സംസ്ഥാന ധനമന്ത്രി പറഞ്ഞു.

'ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് കഴിഞ്ഞ വര്‍ഷത്തെ ആവര്‍ത്തനം മാത്രമാണ്. പുതുതായി ഒന്നും പറയാനില്ലെന്നു മാത്രമല്ല, വിവിധ പദ്ധതികള്‍ക്കായി നീക്കിവെച്ചു എന്നവകാശപ്പെടുന്ന തുകകളെല്ലാം തന്നെ കഴിഞ്ഞ ബജറ്റിലെ നീക്കിയിരിപ്പിനേക്കാള്‍ കുറവാണെന്നും' ഡോ. തോമസ്‌ ഐസക് പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിന് കഴിഞ്ഞ ബജറ്റില്‍ 1300 കോടി രൂപയാണ് നീക്കി വെച്ചിരുന്നത് എങ്കില്‍, ഇത്തവണ അത് 1160  കോടി രൂപയായി കുറഞ്ഞു. കാര്‍ഷിക മേഖലക്ക് ഊന്നല്‍ എന്ന് വലിയവായില്‍ പറയുന്ന ബജറ്റ് കഴിഞ്ഞ ബജറ്റിലെപ്പോലെ ഒന്നരലക്ഷം കോടി രൂപതന്നെയാണ് ഇത്തവണയും ആ മേഖലക്കായി നീക്കിവെച്ചിട്ടൂള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലെ നീക്കിയിരിപ്പ് മറച്ചു വെച്ചുകൊണ്ട് പുതിയ തുകകളുടെ കണക്കു പറയുന്നതിലൂടെ ജനങ്ങളെ ഞെട്ടിക്കാനാണ് കേന്ദ്ര ധനമന്ത്രി ശ്രമിച്ചതെന്നും ഡോ.തോമസ്‌ ഐസക് പറഞ്ഞു. സാമ്പത്തീക പ്രതിസന്ധി മറികടക്കാനോ വരുമാനം വര്‍ദ്ധിപ്പിക്കനൊ യാതൊരു പദ്ധതിയുമില്ലാത്ത ബജറ്റ് നിരാശാ ജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

National Desk 2 years ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 3 years ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 3 years ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 3 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 3 years ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 3 years ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More