യുഎഇയിൽ നിന്ന് ആദ്യ വിമാനം കേരളത്തിലേക്ക് കൊവിഡിന്റെ പശ്ചാത്തലത്തിൽ ഗൾഫിൽ നിന്ന് പ്രവാസികളെ ഒഴിപ്പിക്കുന്ന നടപടികളുടെ ഭാഗമായി യുഎഇയിൽ നിന്നുള്ള ആദ്യത്തെ വിമാനം കേരളത്തിലേക്ക്. 2 വിമാനങ്ങളാണ് കേരളത്തിൽ എത്തുക. ഇന്ത്യൻ അമ്പാസിഡർ പവൻ കപൂർ ഖലീജ് ടൈംസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. എത്ര പേരെ ക്വാറന്റൈൻ ചെയ്യാമെന്ന് വിശദാംശങ്ങൾ കേരളം മാത്രമാണ് നൽകിയത്. അതിനാലാണ് കേരളത്തിലേക്ക് ആദ്യം വിമാനം പുറപ്പെടുന്നത്. 2 ലക്ഷത്തോളം പേരെ ക്വാറന്റൈൻ ചെയ്യാമെന്നാണ് കേരളം അറിയിച്ചിരിക്കുന്നത്. കേരളം പൂർണ സജ്ജമാണെന്ന് കേന്ദ്ര സർക്കാറിനെയാണ് അറിയിച്ചത്. പോകേണ്ടവരുടെ ലിസ്റ്റ് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല.
197000 ത്തോളം പേരാണ് ഇന്ത്യയിലേക്ക് വരാൻ എംബസിയിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ നിന്ന് മുൻഗണനാ പട്ടികയുണ്ടാക്കി എയർ ഇന്ത്യക്ക് കൈമാറും. എയർ ഇന്ത്യയിൽ നേരിട്ടും വെബ് സൈറ്റ് വഴിയും പട്ടികയിൽ ഇടം പിടിച്ചവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അമ്പാസിഡർ അറിയിച്ചു. എന്നാൽ നടപടികൾ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. അതേസമയം ടിക്കറ്റ് നിരക്ക് സംബന്ധിച്ചും വ്യക്തതയായില്ല.