അബുദാബിയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുൾ സമദ് കായൽ മഠത്തിൽ ആണ് മരിച്ചത്. കായൽ മഠത്തിൽ ഹൈദ്രുവിന്റെയും നബീസുവിന്റെയും മകനാണ്. ഭാര്യയും രണ്ട് മക്കളും ഉണ്ട്. രണ്ടാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മൃതദേഹം അബുദാബിയിൽ സംസ്കരിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരുന്നു സംസ്കാരം. 24 മണിക്കൂറിനിടെ അബുദാബിയിൽ രണ്ട് മലയാളികളാണ് മരിച്ചത്. ആലപ്പുഴ ഹരിപ്പാട് സ്വദേശി ജേക്കബാണ് നേരത്തെ മരിച്ചത്