LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കശ്മീർ ജനതയുടെ 'കണ്ണായ' ഫോട്ടോഗ്രാഫർമാർക്ക് പുലിറ്റ്‌സർ പുരസ്‌കാരം

നിരോധനാജ്ഞയിലും വിലക്കുകളിലും വലഞ്ഞ കശ്മീരിന്റെ ചിത്രം പകര്‍ത്തിയ ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മാധ്യമരംഗത്തെ പരമോന്നത പുരസ്‌കാരമായ പുലിറ്റ്‌സര്‍ പുരസ്കാരം. അസോസിയേറ്റ് പ്രസിലെ ഫോട്ടോഗ്രാഫര്‍മാരായ ദാര്‍ യാസിന്‍, മുക്താര്‍ ഖാന്‍, ചന്നി ആനന്ദ് എന്നീ ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് 2020-ലെ ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തില്‍ പുലിറ്റ്‌സര്‍ പ്രൈസ് ലഭിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് നീട്ടിവെച്ച അവാർഡ് പ്രഖ്യാപനം പുലിറ്റ്‌സർ അവാർഡ് അഡ്മിനിസ്‌ട്രേറ്റർ ഡാന കാനഡി സ്വന്തം വീട്ടിൽനിന്ന് വീഡിയോ കോൺഫോറൻസ് വഴിയാണ് പ്രഖ്യാപിച്ചത്. 

ജീവിതത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍ പകര്‍ത്തിയതിനാണ് ഇത്തവണത്തെ ഫോട്ടോഗ്രാഫര്‍മാര്‍ക്കുള്ള പുരസ്‌കാരം കശ്മീരി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നല്‍കിയതെന്ന് പുലിറ്റ്‌സറിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. പുരസ്‌കാരം നേടിയ മാധ്യമപ്രവർത്തകരുടെ ജോലി വളരെ പ്രധാനമായിരുന്നുവെന്നും അവരുടെ അധ്വാനം കാരണമാണ് കശ്മീരിനകത്തെ കാര്യങ്ങൾ ലോകം അറിഞ്ഞതെന്നും അസോസിയേറ്റഡ് പ്രസ് പ്രസിഡന്റും സി.ഇ.ഒയുമായ ഗാരി പ്രിറ്റ് പറഞ്ഞു. 

ശ്രീനഗറില്‍ പോലീസുമായി നടന്ന ഏറ്റുമുട്ടലിനിടെ കശ്മീരി യുവാവ് പോലീസിന്റെ വാഹനത്തിന്റെ ബോണറ്റിലേക്ക് ചാടി കല്ലെറിയുന്ന ചിത്രമാണ് ദാര്‍ യാസിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. കല്ലേറിനിടെ മാര്‍ബിള്‍ ബോളുകൊണ്ട് വലതു കണ്ണിന് പെരിക്കേറ്റ ആറു വയസ്സുകാരിയുടെ ചിത്രം പകര്‍ത്തിയതിനാണ് മുക്താര്‍ ഖാന് പ്രസ്കാരം നല്‍കിയത്. ചന്നി ആനന്ദ് പകര്‍ത്തിയത് ഇന്ത്യാ- പാകിസ്ഥാന്‍ അതിര്‍ത്തിയുടെ 35 കിലോമീറ്റര്‍ ഇപ്പുറത്ത് ജാഗ്രതയോടെ നിരീക്ഷിക്കുന്ന ബി.എസ്.എഫ് പട്ടാളക്കാരന്റെ ചിത്രമാണ്. എല്ലാ ചിത്രങ്ങളിലും സംഘര്‍ഷങ്ങളുടെ നടുക്കടലില്‍പെട്ട ഒരു ജനതയുടെ ജീവന്റെ തുടിപ്പുകള്‍ കാണാം.

Contact the author

News Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More