LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശമ്പളം മാറ്റിവെക്കാനുള്ള ഓർഡിനൻസിന് ഹൈക്കോടതിയുടെ അം​ഗീകാരം

സർക്കാർ ജീവനക്കാരാടെ ശമ്പളം മാറ്റിവെക്കാനുള്ള ഓർഡിനൻസിന് ഹൈക്കോടതിയുടെ അം​ഗീകാരം. സർക്കാർ ഓർഡിനൻസിൽ ശമ്പളം മാറ്റിവെക്കുന്നതിൽ ലക്ഷ്യം വ്യക്തമാണെന്ന് കോടതി പറഞ്ഞു.നിശ്ചിത സമയത്തിന് ശേഷം പണം തിരികെ നൽകുമെന്ന് ഓർഡിനൻസിൽ വ്യക്തമാണെന്നും കോടതി പറഞ്ഞു. ശമ്പളം മാറ്റിവെക്കാനുള്ള ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി അം​ഗീകരിച്ചില്ല. അതേസമയം ഓർഡിനൻസിനെതിരായ എല്ലാ ഹർജികളും ഫയലിൽ സ്വീകരിച്ചു.

ഓർഡിനൻസ് ഇറക്കാൻ സർക്കാറിന് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. കേട്ടുകേൾവി ഇല്ലാത്ത സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാറിന്റെ അധികാരത്തെ ചോദ്യം ചെയ്യാൻ ആവില്ല. ഓർഡിനൻസുമായി സർക്കാറിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ഓർഡിനൻസിലെ ആവശ്യങ്ങൾ അവ​ഗണിക്കാനോ മാറ്റി വെക്കാനോ ആവില്ലെന്നോ കോടതി പറഞ്ഞു. ഓർഡിനൻസ് സംബന്ധിച്ച് സർക്കാറിന്റെ വാദങ്ങൾ പൂർണമായും കോടതി അം​ഗീകരിച്ചു.

ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി ഉൾക്കൊള്ളാതെ തിരക്കിട്ടാണ് ഓർഡിനൻസ് തയ്യാറാക്കിയതെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. എൻജിഒ അസോസിയേഷൻ, സെറ്റോ, എൻജിഒ സംഘ്, കേരള വൈദ്യുതി മസ്ദൂർ സംഘ് എന്നീ സംഘടനകളാണ് ഓർഡിനൻസിനെതിരെ കോടതിയെ സമീപിച്ചത്

Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 3 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 3 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More