സംസ്ഥാനത്ത് ലോട്ടറി വിതരണം മെയ് 18 മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ആദ്യഘട്ടത്തിൽ 100 ടിക്കറ്റ് വീതം ഏജന്റുമാർക്ക് വായ്പയായി നൽകും. ടിക്കറ്റ് വിറ്റതിന് ശേഷം ഈ ടിക്കറ്റിന്റെ പണം നൽകിയാൽ മതിയാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഗ്യക്കുറി വിൽപനക്കാർക്ക് 2000 രൂപ നേരത്തെ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അംശാദായം എല്ലാ മാസവും കൃത്യമായി അടച്ച് ക്ഷേമ നിധിയിലെ അംഗത്വം പുതുക്കുന്നവർക്ക് മാത്രമാണ് സഹായ ധനം നല്‍കാന്‍ തീരുമാനമായാത്. ക്ഷേമനിധിയിൽ അംഗമല്ലാത്തവരായി ആയിരക്കണക്കിന് ആളുകള്‍ ഓരോ ജില്ലയിലും ഉണ്ട്. ഏജന്റുമാരിൽ നിന്ന് ടിക്കറ്റ് എടുത്ത് വിൽപന നടത്തുന്ന ചെറുകിട വിതരണക്കാരാണ് ഇവർ. അത്തരത്തിലുള്ള ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനമാണ് ഇന്നുണ്ടായിരിക്കുന്നത്.