കോഴിക്കോട് വീണ്ടും അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിൽ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിയത്തൂരിലാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് തൊഴിലാളികൾ പ്രതിഷേധവുമായി സംഘടിച്ചത്. രാവില 8.30 നാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. കൊടിയത്തൂരിൽ 100 ക്യാമ്പുകളിൽ 1500 ഓളം അതിഥി തൊഴിലാളികളാണുള്ളത്. ഇവരിൽ ഝാർഖണ്ഡിൽ നിന്നുള്ളവർ കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയിരുന്നു. ഇതിനെ തുടർന്നാണ് മറ്റ് സംസ്ഥാനക്കാർ സംഘടിച്ചത്.
ബംഗാളിൽ നിന്നുള്ളവരാണ് പ്രതിഷേധക്കാരിൽ ഏറെയും. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ക്യാമ്പിലെത്തിയ പൊലീസുകാർ തൊഴിലാളികളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി. കഴിഞ്ഞ ദിവസം കോഴിക്കോട് നന്തബസാറിലും സമാനമായി രീതിയിലുള്ള പ്രതിഷേധം അരങ്ങേറിയിരുന്നു. തൊഴിലാളി ക്യാമ്പുകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്