കൊവിഡ് ബാധിച്ച് യുഎഇയിൽ 2 മലയാളികൾ കൂടി മരിച്ചു. കാസർകോട് മേൽപ്പറമ്പ് സ്വദേശി മുഹമ്മദ് നസീർ(56), പുനലൂർ ഐക്കരക്കോണം സ്വദേശി തണൽ വീട്ടിൽ ഇബ്രാഹിം മുഹമ്മദ്സായു റാവുത്തർ(59) എന്നിവരാണ് മരിച്ചത്. ഇരുവരും അബുദാബിയിലാണ് മരിച്ചത്.
മുഹമ്മദ്സായു റാവുത്തർ ശൈഖ ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്നു. അബുദാബിയിലെ ഇംപീരിയൽ ലണ്ടൻ ഡയബറ്റിക് ആശുപത്രിയിലെ ജീവനക്കാരനാണ്. കബറടക്കം ബനിയാസ കബർസ്ഥാനിൽ നടത്തി. മഞ്ജു ഇബ്രാഹിമാണ് ഭാര്യ മകൻ- മുഹമ്മദ് തുഷാർ.
Also Read
മുഹമ്മദ് നസീർ അബുദാബിയിൽ സ്വകാര്യ ആശുപത്രിയിലാണ് നിര്യാതനായത്. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു ഇയാൾ. 24 മണിക്കൂറിനിടെയാണ് ഇരുവരും മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് ഗൾഫിൽ മരിക്കുന്ന മലയാളികളുടെ എണ്ണം 50 ആയി. ഗൾഫിൽ രോഗ ബാധിതരുടെ എണ്ണം 74000 കടന്നു.