LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി ബൈജു രവീന്ദ്രന്‍; ഒന്നാമന്‍ മുകേഷ് അംബാനി തന്നെ

ഈ വര്‍ഷത്തേയും ഫോബ്സിന്‍റെ ആഗോള ധനികരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും മുകേഷ് അംബാനി 36.8 ബില്യൺ ഡോളർ ആസ്തിയോടെ ഒന്നാം സ്ഥാനം നിലനിർത്തി. റീട്ടെയിൽ വ്യവസായിയും അവന്യൂ സൂപ്പർമാർട്ട്സ് (ഡിമാർട്ട് സൂപ്പർമാർക്കറ്റ് ശൃംഖല) സ്ഥാപകനുമായ രാധാകിഷൻ ദമാനി 13.8 ബില്യൺ ഡോളർ ആസ്തി യോടെ ആദ്യമായി ഇന്ത്യയിലെ രണ്ടാമത്തെ ധനികനായി. എച്ച്‌സി‌എൽ ഗ്രൂപ്പിന്റെ സഹസ്ഥാപകനായ ശിവ് നാടാർ 11.9 ബില്യൺ ഡോളർ ആസ്തിയോടെ മൂന്നാം സ്ഥാനത്തെത്തി. മലയാളിലും ബൈജൂസ് ആപ്പിന്റെ സ്ഥാപകനുമായ ബൈജു രവീന്ദ്രനും ആഗോള സമ്പന്നരുടെ പട്ടികയിൽ ആദ്യമായി ഇടംകണ്ടെത്തി.

1.8 ബില്യൺ ഡോളർ ആസ്തിയുള്ള ബൈജു ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി. ഫേസ്ബുക്കിന്റെ മാർക്ക് സക്കർബർഗും ചൈനയുടെ ടെൻസെന്റും ബൈജൂസ് ആപ്പില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. കൊറോണ മഹാമാരിയും തുടര്‍ന്നുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യവും ശതകോടീശ്വരന്‍മാരുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ട്.  2019-ല്‍ ഇന്ത്യയില്‍ നിന്നുള്ള ശതകോടീശ്വരന്‍മാരുടെ എണ്ണം 106 ആയിരുന്നു. ഇപ്പോഴത് 102 ആയി കുറഞ്ഞു. കൂടാതെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അവരുടെ മൊത്തം ആസ്തി 23 ശതമാനം കുറഞ്ഞ് 313 ബില്യൺ ഡോളറിലെത്തിയെന്നും ഫോബ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 

Contact the author

Business Desk

Recent Posts

National Desk 2 years ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 2 years ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 2 years ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 2 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 2 years ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 2 years ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More