LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പത്തനംതിട്ട ജില്ല കൊവിഡ് മുക്തമായി

പത്തനംതിട്ട ജില്ല കൊവിഡ് മുക്തമായി. ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ രോ​ഗിയും ഇന്ന് ആശുപത്രി വിട്ടു. ലണ്ടനിൽ നിന്നെത്തി രോ​ഗബാധിതനായ ആറന്മുള സ്വദേശിയാണ് കൊവിഡ് മുക്തി നേടി ആശുപത്രി വിട്ടത്. മാർച്ച് 25 നാണ് ഇയാൾ നാട്ടിലെത്തിയത്. തൊട്ടടുത്ത ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീണ്ട 42 ദിവസത്തെ ചികിത്സക്ക് ഒടുവിലാണ് ഇയാൾ രോ​ഗമുക്തനായത്. ഇതിനിടെ 22 തവണ ഇയാളെ പരിശോധനക്ക് വിധേയനാക്കി. അവസാനത്തെ രണ്ട് ഫലം നെ​ഗറ്റീവായതിനെ തുടർന്നാണ് മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. ജില്ലാ കളക്ടർ പിബി നൂഹിന്റെ നേതൃത്വത്തിൽ ഇയാൾക്ക് യാത്ര അയപ്പ് നൽകി. കൊവിഡിനെതിരായ രണ്ടു മാസം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് പത്തനംതിട്ട ജില്ല രോ​ഗ മുക്തമായത്.

രണ്ടാം ഘട്ടത്തിൽ കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്തത് പത്തനംതിട്ടയിലാണ്.  മാർച്ച് 8 നാണ് ജില്ലയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഇറ്റലിയിൽ നിന്നെത്തിയ 3 പേരെയും ഇവരുടെ 2 ബന്ധുക്കൾക്കുമായിരുന്നു രോ​ഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇവരുമായി സമ്പർക്കം പുലർത്തിയ 4 പേർ കൂടി രോ​ഗബാധിതരായി. ആകെ 17 പേർക്കാണ് രണ്ടു മാസത്തിനിടെ ജില്ലയിൽ രോ​ഗബാധിതരായത്. കനത്ത ജാ​ഗ്രതയാണ് ജില്ലയിൽ ഈ ഘട്ടത്തിൽലൊക്ക പുലർത്തിയത്. രോ​ഗികളുടെ സമ്പർക്കത്തിൽപ്പെട്ടവരെ കണ്ടെത്താനും ഫലപ്രദമായി നിരീക്ഷിക്കാനും ജില്ലാ ഭരണകൂടത്തിനും ആരോ​ഗ്യവകുപ്പിനുമായി. ലോക്ഡൗണിന് മുമ്പ് വിദേശത്ത് നിന്നും ജില്ലയിൽ എത്തിയ മുഴുവൻ പേരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More