LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആന്ധ്രാപ്രദേശിൽ വിഷവാതക ദുരന്തം; അഞ്ചുപേര്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത്​ വ്യവസായശാലയിൽ നിന്ന്​ ചോർന്ന രാസവാതകം ശ്വസിച്ച്​ അഞ്ചുപേർ മരിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചവരില്‍ ഒരു കുട്ടിയും ഉണ്ടെന്നാണ് വിവരം. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വാതക ചോർച്ചയെ തുട‍ർന്ന് ആളുകള്‍ വീടുകളില്‍ നിന്നും പുറത്തേക്ക് ഓടുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

ആർ ആർ വെങ്കടപുരത്തെ ഗ്രാമത്തിലെ എൽജി പോളിമർസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കെമിക്കൽ ഗ്യാസ് പ്ലാന്റില്‍ നിന്നാണ് വാതക ചോര്‍ച്ച ഉണ്ടായിരിക്കുന്നത്. പ്രദേശവാസികള്‍ക്ക് കണ്ണിന്​ നീറ്റലും ശ്വാസമെടുക്കാൻ പ്രയാസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാതക ചോര്‍ച്ച സ്ഥിരീകരിച്ചത്. 'ജനങ്ങള്‍ ദയവായി പുറത്തിറങ്ങരുതെന്നും വീട്ടില്‍തന്നെ ഇരിക്കണമെന്നും' ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപ്പറേഷൻ ട്വീറ്റ് ചെയ്തു. കൂടുതൽ അഗ്നിശമന യൂണിറ്റും പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.

Contact the author

News Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More