LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കന്യാസ്ത്രീ ദുരൂഹസാ​ഹചര്യത്തിൽ മരിച്ചു

തിരുവല്ലയിൽ കന്യാസ്ത്രീ വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലിയേക്കര ബസേലിയൻസ് സിസ്റ്റേഴ്സ് മഠത്തിൽ അന്തേവാസിയായ ദിവ്യ പി ജോണാണ് മരിച്ചത്. ചുങ്കപ്പാറ സ്വദേശിയാണ്. രാവിലെ 11.30 ഓടെയാണ് സംഭവം. ഫയർ ഫോഴ്സ് എത്തിയാണ് കന്യാസ്ത്രീയെ പുറത്തെടുത്തത്. തുടർന്ന്  ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തെന്നെ മരണം സംഭവിച്ചിരുന്നു. കെട്ടിടത്തോട് ചേർന്നു തന്നെയാണ് കിണറുള്ളത്. കിണറിന്റെ മൂടി മാറ്റിയ നിലയിലാണ്.

ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവല്ല സിഐ. ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. ദിവ്യ കഴിഞ്ഞ 5 വർഷമായി മഠത്തിൽ പഠിക്കുകയായണ്. 



Contact the author

Web Desk