ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്കുള്ള പാസ് താൽകാലികമായി നിർത്തിവെച്ചു.റെഡ് സോണിൽ നിന്ന് എത്തിയ എല്ലാവരെയും പ്രത്യേക ക്വാറന്റൈൻ ചെയ്ത ശേഷം മാത്രമെ പുതിയ പാസ് അനുവദിക്കൂ. മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണിൽ നിന്ന് വരുന്നവരെ പ്രത്യേക ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റാൻ രണ്ട് ദിവസം മുമ്പാണ് സർക്കാർ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇന്നലെ വൈകീട്ടാണ് അതിർത്തി ചെക്ക് പോസ്റ്റുകളിൽ ആരംഭിച്ചത്. 8000 ത്തോളം പേരാണ് ഇതിനം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിവി ധി ചെക്ക് പോസ്റ്റുകളിലൂടെ കേരളത്തിൽ എത്തിയത്. ഇതിൽ ഭൂരിഭാഗവും തമിഴ്നാട്ടിലെ റെഡ് സോണിൽ നിന്ന് വന്നവരാണ്. 130 റെഡ് സോണുകളുടെ വിവരങ്ങളാണ് അതിർത്തിയിലെ ചെക്ക് പോസ്റ്റുകളിൽ നൽകിയിരിക്കുന്നത്.
ഇതിനകം റെഡ് സോണിൽ നിന്ന് വന്ന 5000 ത്തിൽ അധികം പേരെ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. ഈ നടപടിയിലേക്ക് ആരോഗ്യ പ്രവർത്തകരും പൊലീസും ഇതിനകം കടന്നുകഴിഞ്ഞു. ഇത് പൂർത്തിയാക്കിയതിന് ശേഷം മാത്രം പുതിയ പാസ് അനുവദിച്ചാൽ മതിയെന്നാണ് ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.