അട്ടപ്പാടി: അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഷോളയൂര്‍ വരംഗപാടി സ്വദേശി കാര്‍ത്തിക് (23) ആണ് മരിച്ചത്. തമിഴ്നാട്ടിൽ നിന്ന് കാട്ടിലൂടെ നടന്നാണ് കാർത്തിക് നാട്ടിലെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് ദിവസം മുമ്പ് പനിയെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിലേക്ക് മാറ്റി. രോഗം കൂടിയതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോവുന്നതിനിടെയാണ് മരണം.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ 3,390 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ ആകെ 694 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. മധ്യപ്രദേശ് – 193, ബംഗാൾ – 151, രാജസ്ഥാൻ – 97, ഡൽഹി– 66, ഉത്തർപ്രദേശ് – 62, ആന്ധ്രാപ്രദേശ് – 38, തമിഴ്നാട് – 37, കർണാടക – 30, തെലങ്കാന– 29, പഞ്ചാബ് – 28 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മരണനിരക്ക്.