മുബൈ: ജിയോ പ്ലാറ്റ്ഫോമില്‍ തുടര്‍ച്ചയായി മൂന്നാമതും ഒരു വന്‍കിട ടെക്ക് കമ്പനി നിക്ഷേപം നടത്തിയതോടെ റിലയന്‍സ് നടുനിവര്‍ത്തുന്നു. കൊറോണ വ്യാപനത്തിന്റെ തുടക്കത്തില്‍ ഓഹരി വിപണിയിലെ വന്‍ കൂപ്പുകുത്തല്‍ റിലയന്‍സ് ഇന്ടസ്ട്രീസിന് വന്‍ നഷ്ടമാണ് ഉണ്ടാക്കിയത്. ജിയോ പ്ലാറ്റ്ഫോമില്‍ പുറമേനിന്നുള്ള നിക്ഷേപം സ്വീകരിക്കാന്‍ തുടങ്ങിയതോടെ വലിയ തുകയാണ് കമ്പനിയില്‍ വന്നു ചേര്‍ന്നത്. അതുകൊണ്ടുതന്നെ ഓഹരി വിപണിയില്‍ റിലയന്‍സ് ഓഹരികള്‍ക്ക് 5 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി.
ഈ മാസം മാത്രം ടെക്ക് കമ്പനികളായ ഫേസ് ബുക്ക്, സില്‍വര്‍ ലേയ്ക്ക്, വിസ്റ്റ തുടങ്ങി മൂന്നു പ്രധാനികളാണ് ജിയോ പ്ലാറ്റ്ഫോമില്‍ നിക്ഷേപം നടത്തിയത്. ഫേസ് ബുക്ക് - 43,574 കോടി രൂപയും സില്‍വര്‍ ലേയ്ക്ക് - 56,65.75 കോടി രൂപയും വിസ്റ്റ - 11,357 കോടി രൂപയുമാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതോടെ മൊത്തത്തില്‍ 60,956.37 കോടിരൂപയാണ് ജിയോ പ്ലാറ്റ്ഫോമില്‍ എത്തിയിരിക്കുന്നത്. ഇത് കമ്പനിക്ക് ഉണ്ടായ നഷ്ടങ്ങള്‍ നികത്തുന്ന തരത്തില്‍ ഓഹരി മൂല്യത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍