LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന തമോഗര്‍ത്തത്തെ കണ്ടെത്തി

ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന തമോഗര്‍ത്തത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഭൂമിയില്‍നിന്ന് ഏകദേശം 1000 പ്രകാശവര്‍ഷം അകലെയുള്ള കുഞ്ഞന്‍ നക്ഷത്രസമൂഹമായ ടെലികോപിയത്തിലാണ് ഇതിന്റെ സ്ഥാനം. 'എച്ച്.ആര്‍. 6819' എന്നാണ് ഇതിന് പേരുനല്‍കിയിട്ടുള്ളത്. രണ്ടുനക്ഷത്രങ്ങളുടെ സാന്നിധ്യവും തമോഗര്‍ത്തത്തില്‍ കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയിലെ(ESO) ജ്യോതിശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്.

ഗുരുത്വാകര്‍ഷണം മൂലം പ്രകാശംപോലും പുറത്തുവരാത്ത ഒരു വസ്തുവാണ് തമോഗര്‍ത്തം. തമോദ്വാരത്തിന്റെ സീമയായ സംഭവചക്രവാളത്തിനകത്തേക്ക് വസ്തുക്കൾക്ക് പ്രവേശിക്കാമെന്നല്ലാതെ പ്രകാശം ഉൾപ്പെടെ യാതൊന്നിനും ഗുരുത്വാകർഷണം മറികടന്ന് ഈ പരിധിക്ക് പുറത്തുകടക്കാനാകില്ല. പ്രകാശം പ്രതിഫലിപ്പിക്കുകയോ പുറത്തുവിടുകയോ ചെയ്യാത്തതിനാൽ തമോദ്വാരം പുറംലോകത്തിന്‌ അദൃശ്യമായിരിക്കും. 

തമോദ്വാരം അദൃശ്യമാണെങ്കിലും, ചുറ്റുമുള്ള വസ്തുക്കളിൽ അതുളവാക്കുന്ന മാറ്റങ്ങളിലൂടെ അതിന്റെ സാന്നിധ്യം മനസ്സിലാക്കാനാകും. ഒരുകൂട്ടം നക്ഷത്രങ്ങൾ പ്രപഞ്ചത്തിൽ ശൂന്യമായ സ്ഥലത്തെ പരിക്രമണം ചെയ്യുന്നതായി കാണാനായാൽ അവിടെ ഒരു തമോദ്വാരമുണ്ടെന്ന് ഊഹിക്കാം. നക്ഷത്രങ്ങളുടെ ഒരുമിച്ചുള്ള ചലനമാണ് 'എച്ച്.ആര്‍.6819'ന്റെ കണ്ടുപിടിത്തത്തിലേക്കു നയിച്ചത്. സൂര്യന്റെ നാലിരട്ടിയിലധികം പിണ്ഡമുള്ള ഈ തമോദ്വാരം ഇതുവരെ കണ്ടെത്തിയതില്‍ ഭൂമിയുടെ ഏറ്റവും അടുത്താണ്.

Contact the author

Science Desk

Recent Posts

Web Desk 3 years ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

More
More
Web Desk 3 years ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

More
More
Web Desk 3 years ago
Science

ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

More
More
Web Desk 3 years ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

More
More
Web Desk 3 years ago
Science

കോടികള്‍ വിലമതിക്കുന്ന അപൂര്‍വ ഇനം പിങ്ക് വജ്രം കണ്ടെത്തി

More
More
Science Desk 3 years ago
Science

ഇന്ന് ബ്ലഡ് മൂണ്‍; ഇന്ത്യയില്‍ എപ്പോള്‍, എങ്ങനെ കാണാം?

More
More