റോയും, ഐബിയും പറഞ്ഞിട്ടാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്ന് സിബി മാത്യൂസ് കോടതിയില്‍ വാദിച്ചു. അതോടൊപ്പം നമ്പി നാരായണന്‍റെ അറസ്റ്റ് രേഖപ്പെടുത്തി രണ്ടാം ദിവസം കേസ് സിബിഐ ഏറ്റെടുത്തു. അതിനാല്‍ തനിക്ക് നമ്പിനാരായണനെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായില്ലെന്നും സിബി മാത്യൂസ് കൂട്ടിച്ചേര്‍ത്തു.
പൊലീസ് ഉദ്യോഗസ്ഥര്‍ കള്ളക്കേസ് ഗൂഢാലോചനയിലെ മുഖ്യപങ്കാളികളാണെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ ഭയപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ആദ്യമായി ബ്രസീലിയൻ ഉപഗ്രഹം വിക്ഷേപിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് എസ്‌ഐആർഒ ചെയർമാൻ കെ. ശിവൻ പറഞ്ഞു. വളരെ മികച്ച ഉപഗ്രഹമാണ് ആമസോണിയ1. ഉപഗ്രഹം നിർമ്മിച്ച ബ്രസീലിയൻ സംഘത്തിന് അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
ആദ്യത്തെ ചന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ -1 ചന്ദ്രന്റെ ഉപരിതല ജലത്തിന്റെ വ്യാപകമായ സാന്നിധ്യവും ധ്രുവീയ-ഐസ് നിക്ഷേപങ്ങളെക്കുറിച്ചുള്ള സൂചനകളും തരുന്നതായും ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി പറഞ്ഞു, ചന്ദ്രനിലെ ജലത്തിന്റെ യഥാര്‍ത്ഥ ഉത്ഭവത്തെയും, ലഭ്യതയെക്കുറിച്ച് പഠിക്കുന്നതിന് ചന്ദ്രയാന്‍-1ഏറെ സഹായകരമാകുന്നുണ്ട്.
കാര്‍ബോണേഷ്യസ് കോണ്ട്രൈറ്റുകള്‍ ചേര്‍ന്ന് നിര്‍മ്മിക്കപ്പെട്ട ഉപഗ്രഹമാണ് ഫോബോസ്. ചിത്രത്തില്‍ പണ്ട് കാലത്ത് നടന്ന കൂട്ടിയിടിയില്‍ രൂപപ്പെട്ട ഗര്‍ത്തങ്ങളും കാണപ്പെടുന്നുണ്ട്, സ്റ്റിക്‌നിയെന്നാണ് ഫാബോസിലെ ഏറ്റവും വലിയ ഗര്‍ത്തത്തിന്റെ പേരെന്ന് ഐ.എസ്.ആര്‍.ഒ പറയുന്നു.
എഡ്യൂസാറ്റ് എങ്ങനെ വിജയകരമായി ഉപയോഗിക്കാമെന്നു ഓൺലൈൻ ക്ലാസ്സുകളിലൂടെ കേരളം തെളിയിച്ചു. കൈറ്റ് വിക്ടേഴ്സ് ചാനൽ മുഖ്യധാരയിൽനിന്നു പ്രവർത്തിക്കുന്നതു പ്രശംസനീയമാണ്. എഡ്യൂസാറ്റിലൂടെ ഐ.എസ്.ആർ.ഒ. മുന്നോട്ടുവച്ച ദീർഘവീക്ഷണം ഇപ്പോൾ നേട്ടംകൊയ്യുകയാണ്.
ഗുരുത്വാകര്‍ഷണം മൂലം പ്രകാശംപോലും പുറത്തുവരാത്ത ഒരു വസ്തുവാണ് തമോഗര്‍ത്തം. തമോദ്വാരത്തിന്റെ സീമയായ സംഭവചക്രവാളത്തിനകത്തേക്ക് വസ്തുക്കൾക്ക് പ്രവേശിക്കാമെന്നല്ലാതെ പ്രകാശം ഉൾപ്പെടെ യാതൊന്നിനും ഗുരുത്വാകർഷണം മറികടന്ന് ഈ പരിധിക്ക് പുറത്തുകടക്കാനാകില്ല.
ഫ്രഞ്ച് ഗയാനയിലെ കുറൂ സ്‌പേസ് പോര്‍ട്ടില്‍ നിന്ന് പുലർച്ചെ ഇന്ത്യന്‍ സമയം 02.35-നായിരുന്നു വിക്ഷേപണം. ഗ്രാമീണമേഖലയിൽ ഇന്‍റര്‍നെറ്റ് സൗകര്യം മെച്ചപ്പെടുത്താൻ ജി സാറ്റ്- 30 ഉപഗ്രഹം സഹായിക്കും.