LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ഫോബോസിന്റെ ചിത്രം പകര്‍ത്തി മംഗള്‍യാന്‍

ഐ.എസ്.ആര്‍.ഒയുടെ ബഹിരാകാശ പദ്ധതിയായ മംഗള്‍യാന്റെ മാര്‍സ് കളര്‍ ക്യാമറ ചൊവ്വയുടെ ഏറ്റവും അടുത്തും വലുതുമായ ഉപഗ്രഹമായ ഫോബോസിന്റെ ചിത്രം പകര്‍ത്തി. ജൂലൈ ഒന്നിന് മംഗള്‍യാന്‍ ചൊവ്വയില്‍ നിന്ന് 7,200 കിലോമീറ്റര്‍ അകലത്തിലും ഫോബോസില്‍ നിന്ന് 4,200 കിലോമീറ്റര്‍ അകലവും ഉള്ളപ്പോഴാണ് ചിത്രം പകര്‍ത്തിയത്. ചിത്രത്തിന്റെ സ്‌പേഷ്യല്‍ റെസലൂഷന്‍ 210 മീറ്ററാണ്. മാര്‍സ് കളര്‍ ക്യാമറ എടുത്ത 6 ഫ്രെയിമുകളിലുള്ള ചിത്രങ്ങള്‍ ഒറ്റ ചിത്രമാക്കിയാണ് ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടത്.

കാര്‍ബോണേഷ്യസ് കോണ്ട്രൈറ്റുകള്‍ ചേര്‍ന്ന് നിര്‍മ്മിക്കപ്പെട്ട ഉപഗ്രഹമാണ് ഫോബോസ്. ചിത്രത്തില്‍ പണ്ട് കാലത്ത് നടന്ന കൂട്ടിയിടിയില്‍ രൂപപ്പെട്ട ഗര്‍ത്തങ്ങളും കാണപ്പെടുന്നുണ്ട്, സ്റ്റിക്‌നിയെന്നാണ് ഫാബോസിലെ ഏറ്റവും വലിയ ഗര്‍ത്തത്തിന്റെ പേരെന്ന് ഐ.എസ്.ആര്‍.ഒ പറയുന്നു. ആറുമാസത്തേക്കാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്. എന്നാല്‍ വര്‍ഷങ്ങളോളം നിലനില്‍ക്കാന്‍ ആവശ്യമായ ഇന്ധനം ബാക്കിയുള്ളതിനാലാണ് ഇന്നും  പേടകം പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്.  2013 നവംബര്‍ അഞ്ചിന് വിക്ഷേപിച്ച പേടകം 2014 സെപ്റ്റംബര്‍ 24 നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്.


Contact the author

Web Desk

Recent Posts

Web Desk 3 years ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

More
More
Web Desk 3 years ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

More
More
Web Desk 3 years ago
Science

ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

More
More
Web Desk 3 years ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

More
More
Web Desk 3 years ago
Science

കോടികള്‍ വിലമതിക്കുന്ന അപൂര്‍വ ഇനം പിങ്ക് വജ്രം കണ്ടെത്തി

More
More
Science Desk 3 years ago
Science

ഇന്ന് ബ്ലഡ് മൂണ്‍; ഇന്ത്യയില്‍ എപ്പോള്‍, എങ്ങനെ കാണാം?

More
More