വന്ദേ ഭാരത് മിഷനിൽ പ്രവാസികളുമായി ഇന്ത്യയിലേക്ക് 9 വിമാനങ്ങൾ. കേരളത്തിലേക്ക് 3 വിമാനങ്ങളാണ് എത്തുക. ഇതിനകം എട്ട് വിമാനങ്ങളാണ് പ്രവാസികളെ നാട്ടിൽ എത്തിക്കാൻ കേരളത്തിലേക്ക് പറന്നത്. ദുബായിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനം പുലർച്ചെ 12.30 ഓടെ എത്തി. ധാക്കയിൽ നിന്നുള്ള വിമാനം ദില്ലിയിയിൽ ഉച്ചക്ക് 3 മണിക്ക് എത്തും. ബാംഗ്ലദേശിൽ നിന്ന് കഴിഞ്ഞ ദിവസം ശ്രീനഗറിലേക്ക് വിമാനം സർവീസ് നടത്തിയിരുന്നു. 165 വിദ്യാർത്ഥികളാണ് ഈ വിമാനത്തിൽ യാത്രചെയ്തത്. കുവൈറ്റ്-ഹൈദരാബാദ് വിമാനം വൈകീട്ട് 6.30 നും മസ്ക്കറ്റ്-കൊച്ചി വിമാനം രാത്രി 8.50 നും എത്തിച്ചേരും. ഷാർജയിൽ നിന്ന് ലക്നൗവിലേക്കും, മലേഷ്യയിലെ കോലാലംമ്പൂരിൽ നിന്ന് തിരുച്ചിയിലേക്കും വിമാനം പറക്കും. തിരുച്ചിയിൽ 9.40 നാണ് വിമാനം എത്തുക.
യൂറോപ്പിൽ നിന്ന് ആദ്യ വിമാനവും ഇന്ന് ആരംഭിക്കും. ലണ്ടനിൽ നിന്നുള്ള മുംബൈ വിമാനം ഇന്ത്യൻ സമയം 4.30 ന് പുറപ്പെടും. വിമാനം മുംബൈയിൽ പുലർച്ചെ 1.30 ന് എത്തും. ദോഹയിൽ നിന്ന് കൊച്ചിയിൽ പുലർച്ചെ 1.40 ന് രണ്ട് വിമാനങ്ങൾ എത്തും. ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി വിമാനം നാളെ പുറപ്പെടും. സാൻഫ്രാൻസിസ്കോയിലേക്കാണ് വിമാനം പോയിരിക്കുന്നത്. നാളെ ഇവിടെ നിന്ന് വിമാനം തിരികെ പറക്കും. ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് അമേരിക്കയിയിൽ നിന്ന് വിമാനം സർവീസ് നടത്തുക. വന്ദേ ഭാരത് മിഷനിൽ 17 വരെയുള്ള ഷെഡ്യൂളുകളാണ് ഇതുവരെ തയ്യാറാക്കിയിരിക്കുന്നത്.