LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുടിയേറ്റ തൊ​ഴി​ലാ​ളി​ക​ൾ ക​യ​റി​യ ലോ​റി മ​റി​ഞ്ഞ് അ​ഞ്ച് പേ​ർ മ​രി​ച്ചു

മധ്യപ്രദേശിലെ നരസിങ്പുരിൽ അതിഥി തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രക്ക് അപകടത്തിൽപെട്ട് അഞ്ചുപേർ മരിച്ചു. 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ ര​ണ്ട് പേ​രുടെ നില അതീവ ഗുരുതരമാണെന്നാണ് അറിയുന്നത്. ഭോപാലിൽനിന്ന് 200 കിലോമീറ്റർ അകലെ ഇന്നലെ രാത്രിയാണു സംഭവം. ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും മ​ധ്യ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ലേ​ക്കും ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്കും പോ​യ​ 20 തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. 

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ട്ര​ക്ക് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. മഹാരാഷ്ട്രയിൽ പാളത്തിൽ ഉറങ്ങിയ തൊഴിലാളികളുടെ മേൽ ചരക്കുതീവണ്ടി പാഞ്ഞുകയറി 16 പേർ മരണപ്പെട്ട വാര്‍ത്തയുടെ ആഘാതത്തില്‍നിന്നും രാജ്യം വിട്ടുമാറുന്നതിനു മുന്‍പാണ് മറ്റൊരു അപകട വാര്‍ത്തകൂടെ പുറത്തുവരുന്നത്. രാജ്യവ്യാപകമായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ജോലിക്കായി കുടിയേറിയ ആയിരക്കണക്കിന് തൊഴിലാളികളാണ് തിരിച്ചു നാടുകളിലേക്ക് പലവിധത്തില്‍ മടങ്ങാന്‍ ശ്രമിക്കുന്നത്.

Contact the author

National Desk