LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഓപ്പറേഷൻ സമുദ്രസേതു: മാലിയിൽ നിന്ന് കപ്പലെത്തി

മാലിയിൽ നിന്നുള്ള പ്രവാസികളുമായി നാവികസേനയുടെ കപ്പൽ കൊച്ചിയിൽ എത്തി. 698 യാത്രക്കാരാണ് കൊച്ചിയിൽ എത്തിയത്. രാവിലെ 9.22 നാണ് കപ്പൽ കൊച്ചി തീരത്ത് അടുത്തത്. കടൽ മാർ​ഗം പ്രവാസികളെ നാട്ടിൽ എത്തിക്കുന്ന ഓപ്പറേഷൻ സമു​ദ്ര സേതുവിന്റെ ഭാ​ഗമായി നാവിക സേനാ കപ്പൽ ഐഎൻഎസ് ജലാശ്വയാണ്  കൊച്ചിയിൽ എത്തിയത്. കപ്പലിൽ 103 സ്ത്രീകളുള്ളതിൽ 19 പേർ ​ഗർഭിണികളാണ്. 14 ഓളം കുട്ടികളും കപ്പലിലുണ്ട്. കപ്പലിലെ 90 ശതമാനം ആളകളും തൊഴിൽ നഷ്ടപ്പെട്ട് എത്തുന്നവരാണ്. 440 മലയാളികളാണ് കപ്പലിലുള്ളത്. 187 പേർ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. കൂടാതെ 20 സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കപ്പലിലുണ്ട്. ​

ഗർഭിണികളെയും കുട്ടികളെയും വയോധികരെയും വീടുകളി‍ൽ ക്വാറന്റൈനിൽ ചെയ്യും. രോ​ഗലക്ഷണങ്ങൾ ഇല്ലാത്ത മുഴുവൻ യാത്രക്കാരെയും പ്രത്യേക ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റും. മലയാളികളെ അവരവരുടെ ജില്ലകളിലെ ക്വാറന്റൈൻ സെന്ററിലേക്ക് കൊണ്ടു പോകും. മറ്റ് സംസ്ഥാനക്കാരെയും കേരളത്തിൽ നിരീക്ഷണത്തിലാക്കും. കൊച്ചിയിലാണ് ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്. കപ്പലിൽ എത്തുന്നവരെ കർശന പരിശോധനക്ക് വിധേയരാക്കും. കൊച്ചി തുറമുഖത്തിന്റെ ടെർമിനലിൽ എത്തിച്ചാണ് പരിശോധിക്കുക. മൂന്ന് തലത്തിലുള്ള പരിശോധനയാണ് നടത്തുക. രോ​ഗലക്ഷണങ്ങൾ ഉള്ളവരെ നേരിട്ട് ആശുപത്രികളിൽ പ്രവേശിപ്പിക്കും. മറ്റുള്ളവരെ തെർമൽ സ്ക്രീനിം​ഗിന്  വിധേയരാക്കും. ഈ ഘട്ടത്തിൽ രോ​ഗ ലക്ഷണം കണ്ടെത്തുന്നവരെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റും. ബാക്കിയുള്ളവരെ വിശ​ദമായി പരിശോധനക്ക് ശേഷം വിവിധ ക്വാറന്റൈൻ സെന്ററിലേക്ക് കൊണ്ടു പോകും.

മാലി ദ്വീപിലെ പ്രവാസികളുമായി രണ്ടാമത്തെ കപ്പൽ കൊച്ചിയിൽ ഉടൻ എത്തും. ഐഎൻഎസ് മ​ഗർ എന്ന നാവിക സേന കപ്പലാണ് ഇതിനായി ഉപയോ​ഗിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More