LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വാളയാറിൽ പ്രതിസന്ധി; പാസില്ലാതെ കടക്കാൻ ആളുകളെത്തുന്നു

പാസില്ലാതെ കേരളത്തിലേക്ക് കടക്കാൻ ഇന്നും വാളയാർ ചെക്ക് പോസ്റ്റിൽ ആളുകളെത്തി. 30 ഓളം പേരെ അതിർത്തിയിൽ പൊലീസ് തടഞ്ഞു. പുലർച്ചെ മുതൽ കേരളത്തിലേക്ക് കടക്കാൻ വാഹനങ്ങളിൽ ആളുകളെത്തി. ഇവരെ സംസ്ഥാന അതിർത്തിക്ക് 1 കിലോമീറ്റര്‍ അപ്പുറം വെച്ചാണ് കേരളാ പൊലീസ് തടഞ്ഞത്. ഈ പ്രദേശം കൺടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മലയാളികളാണ് കേരളത്തിലേക്ക് കടക്കാൻ എത്തിയത്. പാസില്ലാത്തവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കുമളി ചെക്ക് പോസ്റ്റിലും പാസില്ലാതെ അതിർത്തി കടക്കാൻ ആളുകളെത്തി. 12 പേരെയാണ് ഇവിടെ തടഞ്ഞത്. പാസുമായി വന്ന 72 പേരാണ് കുമളി അതിർത്തി വഴി ഇന്ന് കേരളത്തിലെത്തിയത്. പാസില്ലാതെ കഴിഞ്ഞ ദിവസം എത്തിയ 172 പേരെ കേരളത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ഇവർ കോയമ്പത്തൂർ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാസ് ലഭിക്കുന്ന മുറക്ക് മാത്രമെ ഇവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കൂ. പാസില്ലാതെ എത്തിയവരെ നിലവിലെ സാഹചര്യത്തിൽ കേരളത്തിലേക്ക് പ്രവേശിപ്പിക്കേണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

പാസില്ലാതെ അതിർത്തിയിൽ എത്തിയവരെ കേരളത്തിലേക്ക് കടത്തുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. വിഷയത്തിൽ സ്വമേധയാ കോടതി ഇടപെടുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More