LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നാളെ ചർച്ച നടത്തും.

 ​പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നാളെ ചർച്ച നടത്തും. ലോക്ഡൗൺ അവസാനിക്കുന്ന സാഹചര്യത്തിലാണ് ചർച്ച നടത്തുന്നത്. നാളെ ഉച്ചക്ക് ശേഷം 3 മണിക്ക് വീഡിയോ കോൺഫ്രൻസിലൂടെയാണ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിക്കുക. ആരോ​ഗ്യ, ധന, വിദേശ, ആഭ്യന്തര മന്ത്രിമാരും യോ​ഗത്തിൽ സംബന്ധിക്കും.

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വേണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുമായി സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ചർച്ചയിലാണ് ആവശ്യം ഉയർന്നത്. മൂന്നാം ഘട്ട ലോക്ഡൗൺ 17 ന് അവസാനിരിക്കെയാണ് ചീഫ്സെക്രട്ടറിമാർ ക്യാബിനറ്റ് സെക്രട്ടറിയുമായി ചർച്ച നടത്തിയത്. സംസ്ഥാന ആരോ​ഗ്യ സെക്രട്ടറിമാരും യോ​ഗത്തിൽ സംബന്ധിച്ചു. ലോക്ഡൗൺ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ചായിരുന്നു ചർച്ച. വ്യാപാര വാണിജ്യ മേഖലകൾ സജീവമാകുന്ന തരത്തിൽ ലോക്ഡൗണിൽ ഇളവുകൾ വേണമെന്ന് ഭൂരിഭാ​ഗം സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ ഹോട്ട് സ്പോട്ടുകളിലും കൺടെയിൻമെന്റ് സോണുകളിലുമായി ചുരുക്കണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. രാജ്യവ്യാപകമായി സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുന്ന സാഹചര്യം ഇനിയുണ്ടാകില്ലെന്നാണ് നി​ഗമനം.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More