LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രതീക്ഷകള്‍ക്കിടയിലും ഓഹരി വിപണി നഷ്ടത്തില്‍

കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു. രാവിലെ 450 പോയ്ന്റ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് 81.48 പോയ്ന്റ് നഷ്ടത്തില്‍ 31,561.22 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതിനിടയില്‍ 32301.58 പോയന്റ് വരെ വര്‍ധിച്ചിരുന്നു. നിഫ്റ്റി 12.30 പോയ്ന്റ് ഇടിഞ്ഞ് 9,239.20 ത്തില്‍ ക്ലോസ് ചെയ്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി എട്ടിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചതോടെ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ പ്രതീക്ഷ പ്രതിഫലിച്ചു.

ഹീറോ മോട്ടോര്‍ കോര്‍പ്പ്, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, മാരുതി സുസുകി, ഭാരതരി ഇന്‍ഫ്രാടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.  ഐസിഐസിഐ ബാങ്ക്, ഡോ. റെഡ്ഡീസ് ലാബ്, ബിപിസിഎല്‍, കോട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയവയായിരുന്നു നഷ്ടമുണ്ടാക്കിയത്. നിക്ഷേപകര്‍ ലാഭമെടുപ്പ് തുടര്‍ന്നതാണ് ഇന്ന് വിപണിയെ നഷ്ടത്തിലാക്കിയത്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പൊതുമേഖലാ ബാങ്കുകളുമായി ഇന്ന് നടത്തുമെന്ന് പറഞ്ഞിരുന്ന ചര്‍ച്ച വാരാന്ത്യത്തിലേക്ക് നീക്കി വച്ചതും വിപണിയില്‍ പ്രതിഫലിച്ചു. 

കേരള ബാങ്കുകളില്‍ സിഎസ്ബി ബാങ്കും ഫെഡറല്‍ ബാങ്കും നേട്ടമുണ്ടാക്കിയപ്പോള്‍ ധനലക്ഷ്മി ബാങ്ക് 1.45 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് 4.12 ശതമാനവും നഷ്ടമുണ്ടാക്കി. എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് ഫിനാന്‍സ് മാത്രമാണ് നേട്ടമുണ്ടാക്കിയത്. 

Contact the author

Business Desk

Recent Posts

National Desk 2 years ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 2 years ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 2 years ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 2 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 2 years ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 2 years ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More