LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

24 മണിക്കൂറിനിടെ 122 മരണം; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 74000 കടന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചു മരിച്ചത് 122 പേർ. ഇതോടെ മൊത്തം മരണസംഖ്യ 2415 ആയി. ഇന്നലെ മാത്രം 3525 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ പോസിറ്റീവ് കേസുകളുടെ എണ്ണം 74000 കടന്ന് 74281 ആയി. 24386 പേർ രോഗമുക്തരായി. നിലവിൽ 47,480 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

മഹാരാഷ്ട്രയ്ക്കു (24,427) പിന്നാലെ ഗുജറാത്ത് (8903), ഡൽഹി (7639), തമിഴ്നാട് (8718) എന്നീ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്. മരണ നിരക്കും ഏറ്റവും കൂടുതല്‍ ഈ സംസ്ഥാനങ്ങളില്‍തന്നെയാണ്. ഡൽഹിയിൽ ഇതുവരെ 524 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് പിടിപ്പെട്ടു. ത്രിപുരയിൽ ഒരു ബി.എസ്.എഫ് ജവാന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ ചൊവ്വാഴ്ച അഞ്ച് പേർക്കു കൂടികൊവിഡ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറം ജില്ലയിലെ മൂന്നു പേർക്കും പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

35 ആശുപത്രികളിലെ 524 ആരോഗ്യപ്രവർത്തകർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചെന്നാണ് കണക്കുകൾ. രാജസ്ഥാനിൽ കൊവിഡ് കേസുകൾ 4126ഉം മരണം 117ഉം ആയി ഉയർന്നു. അതേസമയം, ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 43,42,345 ആയി. കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 2.92 ലക്ഷം കടന്നു. 16 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. 

Contact the author

National Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More