LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിപിഎം പ്രവർത്തകർ അധിക്ഷേപിച്ച പെൺകുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തും

മാനന്തവാടിയിൽ സിപിഎം പ്രവർത്തകർ പെൺകുട്ടികളെ അധിക്ഷേപിച്ച സംഭവത്തിൽ പെൺകുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ തീരുമാനം. രാവിലെ മാനന്തവാടി കോടതിയിൽ മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാകാൻ പെൺകുട്ടികളോട് അന്വേഷണസംഘം ആവശ്യപ്പെട്ടു. പുഴയില്‍ കുളിക്കുകയായിരുന്ന മകളെയും കൂട്ടുകാരിയെയും അപമാനിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത രക്ഷിതാവിനെ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിച്ചു പല്ലടിച്ചു കൊഴിച്ചു എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവർത്തകർക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തു. വനിത കമ്മീഷനും കേസെ‌ടുത്തിട്ടുണ്ട്.

പരാതി ലഭിച്ച ഉടനെ കേസെടുത്തെന്നും പ്രതികളായ നാല് പേരും ഒളിവിലാണെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം. എള്ളുമന്ദം സ്വദേശികളായ വെള്ളരിപ്പാലം നിനോജ് (40), മൂലപ്പീടിക അനൂപ് (33), അനീഷ് (38), ബിനീഷ് (41), വെങ്ങാരംകുന്ന് അജീഷ് (40) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാൽ സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്താതെ സി.പി.എം. പ്രവർത്തകരായ പ്രതികളെ പൊലീസ് മൊഴിയുൾപ്പടെ തിരുത്തി രക്ഷിക്കാൻ ശ്രമിക്കുന്നതായി യുവതിയും പിതാവും ആരോപിക്കുന്നതായി വിവിധ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Contact the author

News Desk