LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു

എസ്എസ്എൽസി, പ്ലസ് ടു തുടർ പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു. മെയ് 26 മുതൽ 30 വരെ പരീക്ഷ നടത്താനാണ് തീരുമാനം. കൊറോണ ബാധയെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു പരീക്ഷകൾ മാറ്റി വെച്ചത്. മേയ് 26-ന് കണക്ക്, 27-ന് ഫിസിക്സ്, 28-ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ്എൽസി പരീക്ഷകളുടെ ക്രമം. എല്ലാ പരീക്ഷകളും ഉച്ച കഴിഞ്ഞാണ് നടക്കുക. എന്നാല്‍, ഹയർ സെക്കൻഡറി പരീക്ഷകൾ 26 മുതൽ 30 വരെ രാവിലെ നടത്തും.

26, 27, 28 തിയ്യതികളിൽ മുടങ്ങിയ പ്ലസ് വൺ പരീക്ഷകളും നടത്തും. ഇന്നലെ സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ വ്യക്തത വന്നിരുന്നു. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലേക്കുള്ള പ്രവേശനം ഉടൻ തുടങ്ങുമെന്നാണ് വിവരം. നടപടി ക്രമങ്ങൾ വിശദീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ സർക്കുലർ ഇറക്കുമെന്നാണ് റിപ്പോർട്ട്. 

അതേസമയം, കേരള സര്‍വകലാശാലയുടെ അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ഈ മാസം 21-ന് ആരംഭിക്കും. വിദൂര വിദ്യാഭ്യാസം വഴിയുള്ള ബിരുദ കോഴ്സുകളുടെ അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷ മേയ് 28-ന് തുടങ്ങുമെന്നും സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More