LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് വെറും തലക്കെട്ട്: പി. ചിദംബരം

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പ്രഖ്യാപിച്ച കോവിഡ് പ്രതിരോധ സാമ്പത്തിക പാക്കേജിനെ പരിഹസിച്ച് കോണ്‍ഗ്രസ്സ് നേതാവ് പി. ചിദംബരം രംഗത്ത്. പാക്കേജ് ‘തലക്കെട്ടും ശൂന്യമായ പേജും’  മാത്രമാണെന്നും അതിനാല്‍ തന്റെ പ്രതികരണവും ശൂന്യമാണെന്നുമായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്. 'ആര്‍ക്കൊക്കെ എന്തൊക്കെയാണ് ലഭിക്കുന്നതെന്ന് ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കും. സ്വന്തം സംസ്ഥാനങ്ങളിലേക്ക് നൂറുകണക്കിന് കിലോമീറ്റർ നടന്നുപോകുന്ന കുടിയേറ്റ തൊഴിലാളികൾക്ക് പ്രതീക്ഷിക്കാനാകുന്നത് എന്താണെന്നും വിലയിരുത്തപ്പെടും. കൂടാതെ, സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓരോ അധിക രൂപയും ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എണ്ണും' എന്നും അദ്ദേഹം മറ്റൊരു ട്വീറ്റിലൂടെ പറഞ്ഞു.

ആത്മനിര്‍ഭര്‍ ഭാരത്‌ അഭിയാന്‍ എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തിനായി പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ ജി.ഡി.പി യുടെ പത്ത് ശതമാനത്തോളം വരുന്ന പുതിയ പാക്കേജിലൂടെ തൊഴില്‍, കൃഷി എന്നിവയെ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പ്രഖ്യാപിക്കും. 'ഒരു ശൂന്യമായ പേജിനെയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പൂരിപ്പിക്കാൻ ആഗ്രഹിക്കുന്നത്‌' എന്നാണ് പി. ചിദംബരം പരിഹസിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More