LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മഹാരാഷ്ട്രയിൽ രോ​ഗികളുടെ എണ്ണം കാൽലക്ഷത്തിലേക്ക്

മഹാരാഷ്ട്രയിൽ കൊവിഡ് രോ​ഗികളുടെ എണ്ണം കാൽ ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 1026 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 53 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 921 ആയി. തുടർച്ചയായ 6 ആം ദിവസമാണ് രോ​ഗികളുടെ എണ്ണം ആയിരം കടക്കുന്നത്. കൊവിഡിന്റെ സാമൂഹ വ്യാപനം ഉണ്ടായതായി ആരോ​ഗ്യ വകുപ്പും മുംബൈ മുൻസിപ്പൽ കോർപ്പറേഷനും സംശയിക്കുന്നുണ്ട്. സ്ഥിതി​ ​ഗതികൾ രൂക്ഷമായ ധാരാവിയിൽ മാത്രം രോ​ഗികളുടെ എണ്ണം ആയിരം കടന്നു. മാംഹിം ബൈക്കുള സാന്താക്രൂസ് ചേരികളിലടക്കം രോ​ഗം പടർന്നു പിടിച്ചിട്ടുണ്ട്. മുംബൈ ന​ഗരത്തിൽ മാത്രം രോ​ഗികളുടെ എണ്ണം 15000 ത്തിലേക്ക് അടുക്കുകയാണ്. ഇവിടെ മരിച്ചവരുടെ എണ്ണം 528 ആയി.

പൂനെയിൽ രോ​ഗികളുടെ എണ്ണം 2789 ആയി. താനെയിലും സമാനമായ സ്ഥിതിയാണുള്ളത്. നാസിക്, ഔറം​ഗബാദ്, സോളാപൂർ, റായി​ഗഡ്, നാ​ഗ്പൂർ ജില്ലകളിലും വൈറസ് ബാധിതരുടെ എണ്ണം ദിനം പ്രതിവർദ്ധിക്കുകയാണ്. മൂന്നാം ഘട്ട ലോക്ഡൗണിന് ശേഷം സബർബൻ ട്രെയിൻ സർവീസടക്കം അവശ്യ മേഖലകൾക്ക് ഇളവ് അനുദിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മ​ദ്യം ഹോം ഡെലിവറിയായി നൽകാന‍് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആളുകൾ തെരുവുകളിൽ കൂട്ടത്തോടെ ഇറങ്ങുന്ന സാഹചര്യമാണ് സംസ്ഥാനത്തിന്റെ പലഭാ​ഗങ്ങളിലുമുള്ളത്.

Contact the author

Web desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More