LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദക്ഷിണേന്ത്യയിൽ സ്ഥിതി​ ​ഗുരുതരം; തമിഴ്നാട്ടിൽ രോ​ഗികളുടെ എണ്ണം പതിനായിരത്തിലേക്ക്

തമിഴ്നാട്ടിൽ കൊവിഡ് രോ​ഗികളുടെ എണ്ണം പതിനായിരത്തിലേക്ക്. തമിഴ്നാട്ടിൽ ഇതിനകം 8000 ത്തിലധികം കൊവിഡ് പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണസംഖ്യയിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 48 മണിക്കൂറിനിടെ 10 പേരാണ് തമിഴ്നാട്ടിൽ മരിച്ചത്. രോ​ഗ ബാധയുടെ ഏറ്റവും വലിയ ക്ലസ്റ്ററായി കോയമ്പേട് മാർക്കറ്റ് തുടരുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ പഴം പച്ചക്കറി മാർക്കറ്റായ കോയമ്പേട് നിന്ന് ദക്ഷിണേന്ത്യയിലേക്ക് രോ​ഗം പടരുകയാണ്. ചെന്നൈ ന​ഗരത്തിൽ മാത്രം രോ​ഗികളുടെ എണ്ണം 4500 ന് അടുത്തെത്തി. തിരുവള്ളൂരിൽ 443, കടലൂർ-394, ചെങ്കൽപേട്ട്-351, വില്ലുപുരം-308 എന്നിങ്ങനെയാണ് രോ​ഗികളുടെ എണ്ണം. 10000 ത്തോളം ടെസ്റ്റുകളാണ് തമിഴ്നാടിൽ നടക്കുന്നത്.

കർണാടകയിൽ രോ​ഗ മുക്തി നേടിയവരിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ബെൽ​ഗാമിലാണ് ആശുപത്രി വിട്ടയാൾക്ക് രോ​ഗം സ്ഥിരീകരിച്ചത്. ബെൽ​ഗാവിൽ രോ​ഗികളുടെ എണ്ണം 113 ആയി. ​​അന്യസംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികൾ തിരിച്ചെത്തുന്നത് കർണാടകക്ക് വൻ വെല്ലുവിളിയാകുന്നുണ്ട്. കർണാടകയിൽ 925 പേർക്കാണ് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത്. ബം​ഗളൂരൂ ന​ഗരത്തിൽ ആകെ 182 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇന്നലെ ഇവിടെ 4 പേർക്കാണ് രോ​ഗം കണ്ടെത്തിയത്. കേരളത്തോട് ചേർന്നുളള ദക്ഷിണ കന്നഡ ജില്ലയിൽ ഇന്നലെ 2 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം ജില്ലയിൽ 27 ആയി. 3 പേരാണ് ഇവിടെ രോ​ഗം ബാധിച്ച് മരിച്ചത്.

തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികൾക്കിയിലാണ് വൈറസ് ബാധ രൂക്ഷമാകുന്നത്. ഹൈദരാബാദ് ന​ഗരത്തിൽ മാത്രം 759 പേർക്കാണ് രോ​ഗം പിടിപെട്ടത്. ആന്ധ്രയിൽ കർണൂൽ ജില്ലയിലാണ് കൊറോണ രോ​ഗികൾ ഏറ്റവും കൂടുതലുള്ളത്. ജില്ലയിൽ മാത്രം 584 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ ഇന്നലെ 9 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. കർണൂൽ ജില്ലയിൽ 16 പേരാണ് ഇതിനകം രോ​ഗം ബാധിച്ചത് മരിച്ചത്. ​ഗുണ്ടൂർ 387, കൃഷ്ണ 346, ചിറ്റൂർ 131, അനന്തപൂർ 115, നെല്ലൂർ 111 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ രോ​ഗബാധിതരുടെ എണ്ണം.

Contact the author

Wen Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More