മനാമ; ബെഹ്റിനില്‍ ഇന്ന് മാത്രം പുതുതായി 250 പേരില്‍ കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 3576 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്നു പേര് രോഗവിമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 160 പരം ആളുകള്‍ പ്രവാസി തൊഴിലാളികളാണ്.ഇതില്‍ തന്നെ സമ്പര്‍ക്കത്തിലൂടെ പകര്‍ന്നവരാണ് 100 ഓളം പേര്. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 10 ഓളം പേരുടെ നില ഗുരുതരമാണെന്ന് മന്ത്രാലയം അറിയിച്ചു.