LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്തെ 301 മദ്യഷോപ്പുകളും തുറക്കും: മന്ത്രി ടി.പി. രാമകൃഷ്ണന്‍

സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചതായി മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു. എന്നാൽ എന്ന് തുറക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. എത്രയും വേഗം തുറക്കാനാണ് തീരുമാനം. അതിന്റെ മുന്നോടിയായാണ് കള്ള് ഷാപ്പുകൾ തുറന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ മദ്യഷോപ്പുകള്‍ രണ്ടുതരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ ഔട്ട്‌ലെറ്റുകള്‍ മുഖേനയും ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ മുഖേനയും. ഈ രണ്ട് ഔട്ട്‌ലെറ്റുകളും ചേര്‍ന്ന് 301 ഷോപ്പുകളാണ് കേരളത്തിലുള്ളത്. ഈ 301 ഔട്ട്ലെറ്റുകളും ഒന്നിച്ച് തുറക്കാനുള്ള നിലപാടാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

തിരക്ക് ഒഴിവാക്കാനുള്ള പ്രായോഗിക നടപടികൾ ആലോചിച്ചു വരികയാണ്. ഓൺലൈൻ ബുക്കിംഗ് വഴി ഓർഡർ സ്വീകരിച്ച് ഔട്ട്‌ലെറ്റ് വഴി മദ്യം വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതിന് ശേഷമേ എന്ന് മദ്യശാലകൾ തുറന്ന് പ്രവർത്തിക്കൂ എന്ന കാര്യത്തിൽ തീരുമാനമാകൂവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

ലളിതമായ രീതിയിൽ മദ്യം ബുക്ക് ചെയ്യാനുള്ള ആപ്പ് തയ്യാറായിട്ടുണ്ടെന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആപ്പിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഇ-ടോക്കൺ നൽകും. അതുമായി അടുത്തുള്ള ബിവറേജസിന്റേയോ കൺസ്യൂമർഫെഡിന്റെയോ ഔട്ട്ലെറ്റുകളിൽ പോകാം.ശാരീരിക അകലം പാലിച്ചാകും ഇവിടങ്ങളിലെ ക്യൂ. ഒരു സമയം അഞ്ചു പേരെ മാത്രമേ കടകൾക്കുള്ളിൽ പ്രവേശിപ്പിക്കൂ. മദ്യത്തിന്റെ വില അടയ്ക്കേണ്ടതും ഈ കൗണ്ടറുകളിലാകും. ബിവറേജസ് കോർപ്പറേഷനും കൺസ്യൂമർഫെഡിനുമായി 301 ഔട്ട്ലെറ്റുകളാണ് സംസ്ഥാനത്തുള്ളത്.

Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More