LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിക്കിമില്‍ പട്രോളിംഗിനിടെ ഹിമപാതം; 17 സൈനികരെ രക്ഷപ്പെടുത്തി, ഒരാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

വടക്കൻ സിക്കിമിൽ സൈന്യം പട്രോളിംഗ് കം-സ്നോ ക്ലിയറൻസ് നടത്തുന്നതിനിടെ ഹിമപാതമുണ്ടായി. ഒരു സൈനികനെ കാണാതായി. 17-18 സൈനികർ ഉൾപ്പെടുന്ന സംഘമായിരുന്നു പട്രോളിംഗ് കം-സ്നോ ക്ലിയറൻസ് നടത്താന്‍ ചുമത്തപ്പെട്ടിരുന്നത്. 'ഒരാളൊഴികെ എല്ലാ സൈനികരെയും സുരക്ഷിതമായി എത്തിച്ചു. രക്ഷപ്പെടുത്തിയ എല്ലാ സൈനികരും നിരീക്ഷണത്തിലാണ്, ഇവരിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും അടിയന്തിര ചികിത്സ നല്‍കി വരികയുമാണെന്ന്' കരസേന പ്രസ്താവനയിൽ പറഞ്ഞു.

കാണാതായ സൈനികനെ കണ്ടെത്താൻ തീവ്രമായ തിരച്ചിൽ - രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്നും കരസേന വ്യക്തമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Contact the author

National Desk