മോസ്കോ: യൂറോപ്പില്‍ കൊവിഡ്-19 താണ്ഡവമാടിയ ബ്രിട്ടന്, സ്പെയിന്, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ചിലതിനെ കവച്ചു വെക്കുകയും ചിലതിനോട് കിടപിടിക്കുകയും ചെയ്യുന്ന രീതിയിലാണ് റഷ്യയിലും ജര്‍മ്മനിയിലും രോഗം സ്ഥിരീകരിച്ചവരുടെ നിരക്ക്.
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മരണം നടന്ന ബ്രിട്ടനെക്കാള്‍ 20,000 ത്തോളം രോഗികള്‍ കൂടുതലുണ്ട് റഷ്യയില്‍. ഇതുവരെയുള്ള കണക്കനുസരിച്ച് 2,52,245 പേര്‍ക്കാണ് റഷ്യയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ജര്‍മ്മനി ഉയര്‍ന്ന രോഗീ നിരക്കില്‍ കുറഞ്ഞ മരണസംഖ്യ എന്ന നേട്ടം മൂലം നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ട രാജ്യമാണ്. ഇതുവരെയുള്ള കണക്കനുസരിച്ച് 174,975 പേര്‍ക്കാണ് ജര്‍മ്മനിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ഈ രണ്ടുരാജ്യങ്ങളിലും മരണസംഖ്യ വളരെ കുറവാണ് രേഖപ്പെടുത്തിയത്. ജര്‍മ്മനിയില്‍ ഇതുവരെ കൊവിഡ്-19 മൂലം മരണപ്പെട്ടത് 7,928 പേരാണ് തത്തുല്യമായ രോഗീ സംഖ്യയുള്ള മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളിലെ മരണസംഖ്യ അഞ്ചക്കം കടന്നപ്പോഴാണിത് എന്നത് ശ്രദ്ധേയമാണ്.
എന്നാല്‍ വളരെ വൈകി കൊറോണ വൈറസ് വ്യാപനം നടന്ന റഷ്യയില്‍ അതിദ്രുത ഗതിയിലാണ് രോഗവ്യാപനം ഉണ്ടായത്. എന്നാല്‍ മരണസംഖ്യ കുത്തനെ താഴ്ന്ന നിലയിലാണുള്ളത്. ഇതുവരെയുള്ള കണക്കനുസരിച്ച് 2,52,245 രോഗികളുള്ള റഷ്യയില്‍ ആകെ 2,305 പേര് മാത്രമാണ് മരണമടഞ്ഞത്. ഇത് പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കുമുള്ള മികവും ഈ മേഖലയില്‍ കോര്പ്പറേറ്റുകള്ക്കുള്ളതിനെക്കള് നിക്ഷേപവും പരമാധികാരവും പോതുമേഖലക്കുള്ളതുമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.