LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഫ്ലാറ്റുകൾ പൊളിക്കേണ്ടി വന്നതിൽ സങ്കടമുണ്ടെന്ന് ജസ്റ്റിസ് അരുൺ മിശ്ര

മരടിലെ ഫ്ലാറ്റുകൾ പൊളിക്കേണ്ടി വന്നതിൽ സങ്കടമുണ്ടെന്ന് സുപ്രീം കോടതി ജസ്റ്റിസ് അരുൺ മിശ്ര. നിയമം ലംഘിച്ചുപണിത ഫ്ലാറ്റുകൾ പൊളിച്ചതായുള്ള സർക്കാറിന്റെ സത്യവാങ്ങ്മൂലം പരിഗണിക്കവെയാണ് അരുൺ മിശ്രയുടെ പ്രതികരണം. നിയമം ലംഘിച്ചുള്ള നിർമാണങ്ങൾ ഇല്ലാതാക്കാനാണ് ഇങ്ങനെ  ചെയ്യേണ്ടിവന്നെന്നും, ഇനി ഇത്തരം നിർമ്മാണങ്ങള്‍ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.  കെട്ടിടാവശിഷ്ടങ്ങൾ നീക്കാനും കോടതി നിർദ്ദേശിച്ചു. അതിനുശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും അരുൺ മിശ്ര വ്യക്തമാക്കി ഫ്ലാറ്റ് ഉടമകളുടെ നഷ്ടപരിഹാര കേസുമായി ബന്ധപ്പെട്ട് കോടതി ഫീസിൽ ഇളവുനൽകും.

ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ  കണ്ടുകെട്ടിയ സ്വത്ത് വിറ്റ്  നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം അംഗീകരിച്ചില്ല. സർക്കാർ സത്യവാങ്ങ്മൂലം നലാഴ്ചക്ക് ശേഷം പരിഗണിക്കും. മരടില്‍ തീരദേശനിയമം ലംഘിച്ച് നിര്‍മിച്ച നാല് ഫ്ലാറ്റുകളും പൊളിച്ചു നീക്കിയതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കേസ് നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കാനായി മാറ്റി.

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More