LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാലവർഷം ജൂൺ 5-ന് എത്തും: എന്താണ് തെക്കുപടിഞ്ഞാറൻ മൺസൂൺ?

തെക്കു പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ജൂൺ 5-നു കേരളത്തിലെത്തുമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇത് നാലുദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആൻഡമാനിൽ മേയ് 22-ന് കാലവർഷം എത്തുമെന്നാണ് പ്രതീക്ഷ. നേരത്തെ, ആൻഡമാനിൽ കാലവർഷം എത്തുന്ന തിയ്യതിയായി പരിഗണിച്ചിരുന്നത് മേയ് 20 ആയിരുന്നു. 

അതേസമയം, സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം നേരത്തെ തുടങ്ങുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റിന്റെ പ്രവചനം. കേരളത്തില്‍ മെയ് അവസാനം തന്നെ മണ്‍സൂണ്‍ മഴ ആരംഭിക്കുമെന്നാണ് അവര്‍ പറയുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മെയ് 25-നും ജൂണ്‍ 8-നും ഇടയിലാണ് കാലവര്‍ഷം പൊതുവേ കേരളത്തില്‍ ആരംഭിക്കാറുള്ളത്. 2009-ല്‍ മെയ് 23-ന് കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചിരുന്നു. പക്ഷേ 2016-ലും പിന്നീട് 2019-ലും കാലവര്‍ഷം എത്താന്‍ ജൂണ്‍ എട്ട് വരെ കാത്തിരിക്കേണ്ടി വന്നിരുന്നു. 

എന്താണ് തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം)?

ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അനുഭവപ്പെടുന്ന കാറ്റിനേയും അതിനോടനുബന്ധിച്ചുണ്ടാകുന്ന മഴയേയുമാണ്‌ തെക്കുപടിഞ്ഞാറൻ കാലവർഷം, ഇടവപ്പാതി, തെക്കുപടിഞ്ഞാറൻ മൺസൂൺ എന്നീ പേരുകളിൽ പറയുന്നത്. ഇന്ത്യയിലെ കാർഷികരംഗത്തേയും മറ്റും ഏറെ സ്വാധീനിക്കുന്ന ഈ കാലവർഷം ഇന്ത്യയിലെ കാലാവസ്ഥാപ്രതിഭാസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. 

ഭൂമദ്ധ്യരേഖക്കു തെക്കുള്ള ഉച്ചമർദ്ധമേഖലയിൽ നിന്നും, ഉത്തരേന്ത്യയുടെ ഭാഗത്തുള്ള ന്യൂനമർദ്ധമേഖലയിലേക്കുള്ള വായുവിന്റെ സഞ്ചാരമാണ്‌ തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റ്. ദക്ഷിണാർദ്ധഗോളത്തിൽ നിന്നും വടക്കുപടിഞ്ഞാറൻ ദിശയിൽ വീശിത്തുടങ്ങുന്ന കാറ്റ് ഭൂമദ്ധ്യരേഖ കടക്കുമ്പോൾ വടക്കുകിഴക്കൻ ദിശയിലേക്ക് തിരിയുന്നു. ഭൂമിയുടെ ഭ്രമണം മൂലമാണ്‌ ഈ ദിശാഭ്രംശം ഉണ്ടാകുന്നത്. വടക്കുകിഴക്കൻ ദിശയിൽ നിന്നും വീശുന്ന കാറ്റ് ഒരു നിരീക്ഷകന്‌ തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വരുന്നതായി അനുഭവപ്പെടുന്നതിനാലാണ്‌ ഈ കാലവർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം എന്നു വിളിക്കുന്നത്.

മറ്റൊരു രീതിയിൽ പറഞ്ഞാൽ മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഇന്ത്യയുടെ അന്തരീക്ഷം ചൂടു പിടിച്ച് വായു മുകളിലേക്കുയരുകയും കടലിൽ നിന്നുള്ള നീരാവി നിറഞ്ഞ വായു ഈ ഭാഗത്തേക്ക് തള്ളിക്കയറുകയും ചെയ്യുന്നു. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെത്തുന്ന നീരാവി നിറഞ്ഞ വായുവിന്‌ പശ്ചിമഘട്ടം എന്ന വന്മതിൽ കടക്കുന്നതിന്‌ അല്പം ഉയരേണ്ടി വരുകയും ഈ ഉയർച്ചയിൽ വായുവിലെ നീരാവി തണുക്കുകയും മഴയായി പെയ്യുകയും ചെയ്യുന്നു. ഇങ്ങനെ ജൂൺ ആദ്യവാരം പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറുള്ള തീരപ്രദേശത്താണ് ഈ കാലവർഷം പൊട്ടിപ്പുറപ്പെടുന്നത്. തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന്‌ രണ്ടു കൈവഴികളുണ്ട്. ഒന്നാമത്തെ കൈവഴി മുകളിൽ പറഞ്ഞ പോലെ അറബിക്കടലിൽ നിന്ന് പശ്ചിമഘട്ടം വഴിയും, രണ്ടാമത്തേത് ബംഗാൾ ഉൾക്കടലിലൂടെ കിഴക്കോട്ടു നീങ്ങി ഇന്ത്യയുടെ കിഴക്കൻ തീരത്ത് കൂടുതൽ വടക്കുഭാഗത്തായി എത്തിച്ചേരുന്നു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More