കോഴിക്കാട് കുന്ദമംഗലത്ത് 11 ആഡംബര കാറുകൾ കത്തി നശിച്ചു. കാർ വർക്ക് ഷോപ്പിന് തീപിടിച്ചാണ് അപകടമുണ്ടായത്. ബെൻസ് കാറുകളാണ് കത്തി നശിച്ചത്. 13 കാറുകളാണ് വർക്ക് ഷോപ്പിൽ ഉണ്ടായിരുന്നത്. രാവിലെ 6 മണിയോടെയാണ് തീപിടുത്തമുണ്ടായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് ഫയർ ഫോഴ്സ് എത്തിയത്. രണ്ടര മണിക്കൂർ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് തീയണച്ചത്.
സംഭവത്തിൽ ആർക്കും പരുക്കില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിമാട്‌കുന്ന് സ്വദേശി ജോബിയുടെ ഉടമസ്ഥതയിലുള്ളതാണ്. വര്‍ക്ക്‌ഷോപ്പ്. മൂന്നര കോടിയുടെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു. ഇന്നലെ വർക്ക് ഷോപ്പ് പ്രവർത്തിച്ചിരുന്നു. നിർത്തിയിട്ട കാറിൽ നിന്ന് തീപിടിക്കുകയായിരുന്നെന്നാണ് കടയുടമയുടെ വാദം. കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.