LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വന്ദേഭാരത് മിഷൻ രണ്ടാം ഘട്ടം ആരംഭിച്ചു ; ഇന്ന് കേരളത്തിലേക്ക് 3 വിമാനങ്ങൾ

 യുഎഇയില്‍ നിന്ന്  കേരളത്തിലേക്ക് ഇന്ന് മൂന്ന് വിമാനങ്ങള്‍ എത്തും .ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ഒന്നും അബുദബിയില്‍നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവങ്ങളിലേക്ക് ഒരോ സര്‍വീസുമാണ് ഉണ്ടാകുക. ഓരോ വിമാനത്തിലും 177 യാത്രക്കാരാണ് ഉണ്ടാവുക.

ആദ്യ വിമാനം ഐഎക്‌സ് 434 ദുബായ് സമയം ഉച്ചയ്ക്ക് ഒന്നിന് ദുബായില്‍ നിന്ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം വൈകിട്ട് ആറിന് നെടുമ്പാശ്ശേരിയിലെത്തും. വൈകിട്ട് അഞ്ചിന്  അബുദബിയില്‍ നിന്ന് പുറപ്പെടുന്ന ഐഎക്‌സ് 538 വിമാനം രാത്രി 10.40 ന് തിരുവനന്തപുരത്തെത്തും. വൈകിട്ട് ആറിന് അബുദാബിയില്‍ നിന്ന് പുറപ്പെടുന്ന ഐഎക്‌സ് 348 വിമാനം രാത്രി 11.30 ന് കരിപ്പൂരിലിറങ്ങും.

വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടമാണ് ശനിയാഴ്ച ആരംഭിക്കുന്നത്. ഈ  ഘട്ടത്തില്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് 26 സര്‍വീസുകൾ നടത്തും. യുഎഇയിൽ നിന്നും 13 സർവീസുണ്ടാകും.  23 വരെയാണ് രണ്ടാംഘട്ടം. വന്ദേ ഭാരത് പദ്ധതിയില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹോട്ട്‌ലൈന്‍ സര്‍വീസ് ആരംഭിച്ചു. നമ്പര്‍: 800244382.

Contact the author

Web Desk