LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച 161 ഇന്ത്യക്കാരെ നാടുകടത്താൻ യുഎസ്

161 ഇന്ത്യൻ പൗരന്മാരെ അമേരിക്ക ഈ ആഴ്ച നാടുകടത്തും. ഇവരിൽ ഭൂരിഭാഗവും മെക്സിക്കോയുമായുള്ള തെക്കൻ അതിർത്തിവഴി അമേരിക്കയിലേക്ക് പ്രവേശിച്ചവരാണ്. ഒരു പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റ് അവരെ പഞ്ചാബിലെ അമൃത്സറില്‍ എത്തിക്കുമെന്നാണ് അറിയുന്നത്. അതില്‍ 76 പേർ ഹരിയാനയിൽ നിന്നും, 56 പേർ പഞ്ചാബിൽ നിന്നും ഉള്ളവരാണ്. ഗുജറാത്തിൽ നിന്ന് 12, ഉത്തർപ്രദേശിൽ നിന്ന് 5, മഹാരാഷ്ട്രയിൽ നിന്ന് 4, കേരളം, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേര്‍ വീതം, ആന്ധ്രാപ്രദേശിൽ നിന്നും ഗോവയിൽ നിന്നും ഓരോരുത്തരുമാണ് ഇന്ത്യയില്‍ എത്തുക.

നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ (നാപ്പ) എക്സിക്യൂട്ടീവ് ഡയറക്ടർ സത്നം സിംഗ് ചഹാൽ പറയുന്നതനുസരിച്ച്, യുഎസിലുടനീളം 95 ജയിലുകളിൽ കഴിയുന്ന 1,739 ഇന്ത്യക്കാരിൽപെട്ടവരാണ് ഇവര്‍. അനധികൃതമായി അമേരിക്കയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) അവരെ അറസ്റ്റു ചെയ്തത്. ഒരു ഐ‌സി‌ഇ റിപ്പോർട്ട് അനുസരിച്ച്, 2018 ൽ 611 ഇന്ത്യൻ പൗരന്മാരെ അമേരിക്ക നാടുകടത്തിയിട്ടുണ്ട്. ഇത് രണ്ടര ഇരട്ടി ഉയർന്ന് 2019 ൽ 1,616 ആയി. ഇപ്പോള്‍ ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുന്ന 161 പേരിൽ മൂന്ന് പേർ സ്ത്രീകളാണെന്ന് നാപ്പ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More