തിരുവനന്തപുരം: ജില്ലാ അതിര്‍ത്തിക്കകത്ത് ഒതുങ്ങി നിന്നുകൊണ്ട് ലോക്ക് ഡൌണിന്റെ നാലാം ഘട്ടത്തില്‍ കെ.എസ്.ആര്.ടി.സി ആരംഭിക്കുന്ന സര്‍വീസില്‍ ഓര്‍ഡിനറി ബസ്സുകള്‍ മാത്രമാണ് ഉണ്ടാവുക. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ സര്‍വീസ് നടത്തുമെങ്കിലും അന്തര്‍ ജില്ലാ സര്‍വീസുകള്‍ ഉണ്ടാവില്ല. ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് പോകേണ്ടവര്‍ ജില്ലാ അതിര്‍ത്തിയില്‍ നിന്ന് മാറിക്കയറേണ്ടി വരും.
രാവിലെ 7 മുതല്‍ വൈകീട്ട് 7 മണി വരെയാണ് കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്തുക. ആകെ 1900 ത്തോളം ഓര്‍ഡിനറി ബസ്സുകളാണ് നിരത്തിലിറങ്ങുക എന്ന് അധികൃതര്‍ പറയുന്നു. ബസ്സുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല. സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി പകുതി സീറ്റുകളില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കൂ. ബസ് ചാര്‍ജില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനവ് ലോക്ക് ഡൌണ്‍ അവസാനിക്കുന്നതുവരെ നിലനില്ക്കും.