LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 5611 കേസുകള്‍; ഏറ്റവും ഉയർന്ന ഒറ്റദിവസത്തെ കണക്ക്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 5611 പുതിയ കൊവിഡ് കേസുകളും, 140 മരണങ്ങളും. ഇതുവരെയുള്ളതിൽ വച്ചേറ്റവും ഉയർന്ന ഒറ്റദിവസ കണക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേസുകളുടെ എണ്ണം 5000 കടക്കുന്നത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 106,750 ആയി. 3303 പേർ ഇതുവരെ മരിച്ചു. 61149 പേരാണ് ചികിത്സയിലുള്ളത്. 42298 പേർ രോഗമുക്തരായെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ വരുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. അവിടെ 37,136 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തില്‍ 12,140 പേര്‍ക്കാണു രോഗം ബാധിച്ചത്. അതിഥി തൊഴിലാളികള്‍ മടങ്ങിയെത്തിയതോടെ ഉത്തര്‍പ്രദേശിലും രോഗികളുടെ എണ്ണം വര്‍ധിച്ചു. തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച 688 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 12,448 ആയി. മഹാമാരി കാര്യമായി ബാധിച്ച രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നും ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധനയുണ്ടായെന്നും ബ്ലൂംബര്‍ഗിന്റെ കൊവിഡ് ഡേറ്റയില്‍ പറയുന്നു. 

മുംബൈ, താനെ, അഹമ്മദാബാദ്, ചെന്നൈ, ഡൽഹി എന്നീ നഗരങ്ങളിൽ നിന്നാണ് 50 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളുടെ 70 ശതമാനവും 19 ജില്ലകളിൽ നിന്നാണെന്ന് നീതി ആയോഗ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

Contact the author

National Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More