LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മദ്യ വിതരണ ആപ്പിന് പേരിട്ടു; ഡൗണ്‍ലോഡ് ചെയ്യാന്‍ ഇനിയും കാത്തിരിക്കണം

സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴിയുള്ള മദ്യ വിതരണത്തിനായി സര്‍ക്കാര്‍ തയ്യാറാക്കിയ ആപ്പിന് പേരിട്ടു, Bev Q. ആപ്ലിക്കേഷൻ തയാറാക്കി ഗൂഗിളിന്റെ പ്ലേസ്റ്റോറിൽ അപ്ഡേറ്റ് ചെയ്യാനായി സമര്‍പ്പിച്ചിരിക്കുകയാണ്. ഗൂഗിളിന്‍റെ അനുമതിക്ക് ശേഷം ഓൺലൈൻ വിൽപ്പന സംബന്ധിച്ച് ട്രയൽ റൺ നടത്തണം. ഇതിനു ശേഷമേ ഉപഭോക്താക്കൾക്ക് ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട് ലെറ്റുകളുടേയും, ബാറുകളുടെയും, ബിയര്‍ പാര്‍ലറുകളുടെയും വിശദാംശങ്ങള്‍ ആപ്പില്‍ സജ്ജമാക്കിയിട്ടുണ്ട്.

എന്നാല്‍, മൊബൈൽ ആപ്പിനു പകരം വെബ്സൈറ്റും എസ്എംഎസ് സംവിധാനവും ഏർപ്പെടുത്തിയിരുന്നെങ്കിൽ കാര്യങ്ങൾ എളുപ്പമായേനെ എന്നാണ് ഒരു വിഭാഗം സാങ്കേതിക വിദഗ്ധർ പറയുന്നത്. തിരക്കുള്ള ദിവസങ്ങളിൽ 10.5 ലക്ഷം ആളുകൾ വരെയാണ് ബിവറേജസ് ഷോപ്പുകളിലെത്തുന്നത്. ആപ്പില്‍ ഒരേ സമയം 35 ലക്ഷം ആളുകൾക്ക് ഒരുമിച്ച് മദ്യം ബുക്ക് ചെയ്യാം. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാക്കും. ആപ്പിളിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ല. ഇതിനു പുറമേ സാധാരണ ഫോണുകളിൽനിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. പേരും ഫോൺ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിൻകോഡ്, ലൊക്കേഷൻ എന്നിവയിലേതെങ്കിലും) നൽകിയാല്‍ മതി. വ്യക്തിവിവരങ്ങൾ ചോദിക്കില്ല.

Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More