LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'വര്‍ക് ഫ്രം ഹോം’ ജീവനക്കാർക്ക് നല്ലതല്ല: മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല

ഏകദേശം മൂന്നുമാസം നീണ്ടുനിൽക്കുന്ന കോവിഡ് ലോക്ക് ഡൌണ്‍മൂലം ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ ശീലിച്ചതോടെ ഇന്ത്യയിലെ പല കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും തങ്ങളുടെ ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുകയാണ്. എന്നാല്‍,  വീട്ടിലിരുന്ന് ജോലി ചെയ്യല്‍ സ്ഥിരമാക്കുന്നത് ജീവനക്കാരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല അഭിപ്രായപ്പെട്ടു. വീഡിയോ കോളുകള്‍ നേരിട്ടുള്ള മീറ്റിംഗുകള്‍ക്ക് പകരമാകില്ലെന്ന് പറഞ്ഞ അദ്ദേഹം വര്‍ക് ഫ്രം ഹോം സാമൂഹിക ഇടപെടലിനുള്ള അവസരം ഇല്ലാതാക്കുന്നതിനാല്‍ ഇത് മാനസിക ആരോഗ്യത്ത ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.

മൈക്രോസോഫ്റ്റ് ഒക്ടോബര്‍ വരെ വര്‍ക് ഫ്രം ഹോം നയം നീട്ടിയിട്ടുണ്ട്. ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിച്ചതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് നാദെല്ല ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നത്.

ഫുഡ്-ടെക് പ്ലാറ്റ്‌ഫോമായ സൊമാറ്റോ, അടുത്തിടെ 13 ശതമാനം തൊഴിലാളികളോട് പുതിയ ജോലി തേടുവാന്‍ ആവശ്യപ്പെടുകയും, ലോകമെമ്പാടുമുള്ള 150 ഓളം ഓഫീസുകളിൽ 125 എണ്ണം അടച്ചുപൂട്ടാനും തീരുമാനിച്ചു. അവരുടെ എതിരാളികളായ സ്വിഗിയും 1,100 പേരെ പിരിച്ചുവിടുമെന്നും, പല ഓഫീസുകളും അടക്കുമെന്നും പറഞ്ഞിട്ടുണ്ട്. സ്വകാര്യ ബാങ്കായ ഇൻഡസ്ഇന്ഡ് ബാങ്ക് മുംബൈയിലെ ഓഫീസുകളില്‍ ഒരെണ്ണം അടച്ച് ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കിയിരിക്കുകയാണ്. 

Contact the author

Business Desk

Recent Posts

National Desk 3 years ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 3 years ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 4 years ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 4 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 4 years ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 4 years ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More