LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആരോ​ഗ്യമന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥന് കൊവിഡ്

 ഡൽഹിയിൽ ആരോ​ഗ്യമന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥന് കൊവിഡ്. ആ​രോ​ഗ്യമന്ത്രാലയത്തിന് കീഴിലെ മെഡിക്കൽ വിദ്യാഭ്യാസ വിഭാ​ഗത്തിലെ ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഓഫീസ് ഒഴിപ്പിച്ച് അണുവിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചു. രോ​ഗിയുടെ സർക്കപ്പെട്ടിക തയ്യാറാക്കുകയാണെന്ന് ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ആരോ​ഗ്യമന്ത്രാലയത്തിലെ ജീവനക്കാരന് കൊവിഡ് ബാധിച്ചത് ഏറെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ആദ്യമായാണ് ആരോ​ഗ്യമന്ത്രാലയത്തിൽ ജീവനക്കാരന് രോ​ഗം സ്ഥിരീകരിക്കുന്നത്. ‍ഡൽഹിയിൽ ഇതിനകം 500 ഓളം ആരോ​ഗ്യ പ്രവർത്തകർക്കാണ് രോ​ഗം സ്ഥിരീകരിച്ചിട്ടുളളത്.

ഡൽഹിയിൽ ഇന്ന് മാത്രം 534 പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോ​ഗബാധിതരുടെ എണ്ണം 11088 ആയി 442 പേർ രോ​ഗമുക്തി നേടി ആശുപത്രിവിട്ടു. പത്തുപേർ രോ​ഗം ബാധിച്ച് മരിച്ചു. ഇതോടെ ഡൽഹിയിലെ മരണസംഖ്യ 176 ആയി. 5720 പേരാണ് ചികിത്സയിലുള്ളത്.  5192 പേരാണ് രോ​ഗമുക്തി നേടിയത്. സെൻട്രൽ ഡൽഹിയിലാണ് ഏറ്റവും കൂടതൽ കൊവിഡ് രോ​ഗികളുള്ളത്. സൗത്ത് ഈസ്റ്റ് ഡൽഹിയിലും വെസ്റ്റ് ഡൽഹിയിലും സ്ഥിതി​ഗതികൾ ​ഗുരുതരമായി തുടരുകയാണ്.  നോർത്ത് ഈസ്റ്റ് ഡൽഹിയിലാമ് ഏറ്റവും കുറവ് രോ​ഗികൾ ഉള്ളത്.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More