തിരുവനന്തപുരം: വിദേശത്തുനിന്നു വരുന്ന സഹോദരങ്ങള്‍ അവരുടെ സ്വന്തം മണ്ണിലേക്കാണ് വരുന്നത്, അവരുടെ മുന്നില്‍ വാതിലുകള്‍ കൊട്ടിയടയ്ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കൊവിഡ് -19 അവലോകന യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദേശത്തുനിന്നു വരുന്നവരെല്ലാം രോഗവാഹകരാണെന്നും അവര്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരാണെന്നും ശക്തമായ പ്രചാരണം നടക്കുന്നുണ്ട്. ഇതിനു പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളാണുള്ളതെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്നാല്‍ വരുന്നവരില്‍ ഭൂരിഭാഗത്തിനും രോഗ ബാധയില്ല. ചിലര്‍ രോഗവാഹകരായി എന്ന് വരാം എന്ന് പിന്നീടുള്ള പരിശോധനകളില്‍ വ്യകതമായിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടുകയാണ്. കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടി വരും.കണ്ടൈന്‍മെന്റ് ഏരിയകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരും.
അതുകൊണ്ട് വരുന്നവരെ സുരക്ഷിതമായി നിര്‍ത്താനും ഇവിടെയുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്താനുമുള്ള പരിശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത് - മുഖ്യമന്ത്രി പറഞ്ഞു.