ഡല്‍ഹി: ഈ മാസം 25 മുതല്‍ ആഭന്തര വിമാന സര്‍വീസ് പുനരാരംഭിക്കുമെന്നു വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളോടെയായിരിക്കും സര്‍വീസ് നടത്തുകയെന്ന് വ്യോമയാന മന്ത്രി ട്വീറ്റ് ചെയ്തു. ആഭ്യന്തര സര്‍വീസുകള്ക്കായി ഒരുങ്ങാന്‍ സ്വകാര്യ മേഖലയിലെയടക്കം വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വ്യോമയാന മന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ടുമാസമായി ലോക്ക് ഡൌണിന്റെ ഭാഗമായി നിറുത്തിവെച്ച വിമാന സര്‍വീസാണ് ഇപ്പോള്‍ പുനരരംഭിക്കുന്നത്. അന്താരാഷ്ട്ര സര്‍വീസുകള്‍ എന്ന് ആര്മ്ഭിക്കാനാവുമെന്നു ഇപ്പോഴത്തെ ലോകാവസ്ഥയില്‍ പ്രവചിക്കാനാവാത്ത സ്ഥിതിയാണുള്ളത്. ആഭ്യന്തര സര്‍വീസുകള്‍ തന്നെ സാമൂഹിക അകലം പാലിച്ചു നടത്തേണ്ടതിനാല്‍ ഏതു വിധത്തിലാകും വിമാന ചാര്‍ജടക്കമുള്ള കാര്യങ്ങള്‍ നിശ്ചയിക്കുക എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.