LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രൊഫ. കെ.എം. സീതി, പ്രൊഫ. എം.വി. നാരായണന്‍ എന്നിവര്‍ കാലിക്കറ്റ് വിസി അന്തിമപ്പട്ടികയില്‍

തിരുവനന്തപുരം: കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് പ്രൊഫ. കെ.എം. സീതി, പ്രൊഫ. എം.വി. നാരായണന്‍ എന്നിവര്‍ അന്തിമപ്പട്ടികയില്‍.  പരിഗണിക്കപ്പെടുന്നവരുടെ പേരുകള്‍ അടങ്ങിയ അന്തിമ പട്ടിക സംസ്ഥാന സര്‍ക്കാര്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക്‌ സമര്‍പ്പിച്ചു. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഏറ്റവുമധികം താത്പര്യപ്പെടുന്ന രണ്ടുപേരുകളാണ് അന്തിമപ്പട്ടികയില്‍ ഇടം പിടിച്ചത്. മൂന്നാമതൊരാള്‍ കൂടി പട്ടികയിലുണ്ടെങ്കിലും ഈ രണ്ടുപേരില്‍ ഒരാള്‍ക്ക് നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

പ്രൊഫ. കെ.എം. സീതി കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് വിഭാഗത്തിലെ പ്രൊഫസറാണ്. അന്തരാഷ്ട്ര ബന്ധങ്ങള്‍, കേരളത്തിന്റെ വികസനം തുടങ്ങിയ വിഷയങ്ങളിലൂന്നി നടത്തിയ പഠനങ്ങള്‍ പുസ്തകരൂപത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കോഴിക്കോട് സര്‍വകലാശാലയിലെ ഇംഗ്ലീഷ്‌ വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമായിരുന്ന പ്രൊഫ. എം.വി. നാരായണന്‍ ഇപ്പോള്‍ ഡെപ്യുട്ടേഷനില്‍ സിംലയിലെ ഇന്‍സ്റ്റിറ്റൃൂട്ട്‌ ഓഫ് അഡ്വാന്‍സ് സ്റ്റഡീസില്‍ പ്രവര്‍ത്തിക്കുകയാണ്. അറിയപ്പെടുന്ന ഭാഷാ പണ്ഡിതനും കലാനിരുപകനുമായ പ്രൊഫ. നാരായണന്‍ നിരവധി പ്രബന്ധങ്ങളുടെയും പുസ്തകങ്ങളുടെയും കര്‍ത്താവാണ്.

രണ്ടുപേരും മികവിന്‍റെ കാര്യത്തില്‍ അക്കാദമിക് സമൂഹത്തിനിടയില്‍  അംഗീകാരമുള്ളവരും ഇടതുപക്ഷക്കാര്‍ക്കിടയില്‍ സമ്മതരുമാണ്. ഇവരില്‍ രണ്ടുപേരില്‍ ഒരാളെ ഗവര്‍ണര്‍ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. മുന്‍ വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ്‌ ബഷീര്‍ സ്ഥാനമൊഴിഞ്ഞിട്ട്‌ മാസങ്ങളായെങ്കിലും ഇതുവരെ പുതിയ വി.സി യെ നിയമിക്കാത്തതിനാല്‍ മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിനാണ് കോഴിക്കോട് സര്‍വകലാശാലയുടെ അധിക ചുമതല. അതുകൊണ്ടുതന്നെ ഉടന്‍ തന്നെ നിയമനം നടത്തണമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണ്ണര്‍ ഉടന്‍ തന്നെ വി.സിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. 


 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More