ഹൈദരാബാദിൽ മലയാളിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 5 പേർക്ക് കൊവിഡ്. ഹൃദയാഘാടതത്തെ തുടർന്ന് മെയ്17 ന് മരിച്ച കായംകുളം സ്വദേശി ഹൈദരാബാദിൽ മരിച്ചത്. ഹൈദരാബാദിലെ ശിവജി നഗറിലെ താമസക്കാരനായിരുന്നു ഇയാൾ. 20 ഓളം പേരാണ് ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തത്. മൂന്ന് ദിവസത്തിന് ശേഷം ഇയാളുടെ ഭാര്യെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റ് 4 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും പരിശോധനക്ക് വിധേയരാക്കയിട്ടുണ്ട്. കായംകുളം സ്വദേശി ഹൈദരാബാദിൽ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. ഇയാളെ കൊവിഡ് പരിശോധനക്ക് വിധേയനാക്കിയിരുന്നില്ല.
ഹൈദരാബാദ് നഗരത്തിൽ മാത്രം ഇതുവരെ 1082 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 754 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 23 പേർ രോഗം ബാധിച്ച് മരിച്ചു.